സ്വന്തം മനസ്സുകളിലാണ് ഓരോരുത്തരും തുടങ്ങേണ്ടത് .ബാഹ്യലോകത്തിലെ സാമൂഹിക - രാഷ്ട്രീയ വിഗ്രഹങ്ങളെക്കുറിച്ചറിയാനുള്ള കഴിവുണ്ടാകണമെങ്കില്‍ സ്വന്തം മനോവിഗ്രഹങ്ങളെ സംബന്ധിച്ച് ബോധമുണ്ടാവണം.എതിര്‍ദിശയിലുള്ള ഇതു നീക്കവും വിശ്വാസ്യതയും പ്രാമാണികതയും നഷ്ടപ്പെടുത്താനേ ഉപകരിക്കൂ. മതത്തിന്റെ പുരോഹിത ധര്‍മ്മത്തിലേക്ക് വഴുതിവീഴുകയായിരിക്കും ഇതിന്റെ അനന്തര ഫലം.
എന്താണ് മനോവിഗ്രഹങ്ങള്‍ ? നിങ്ങളുടെ പദവി ?നിങ്ങളുടെ പ്രശസ്തി? നിങ്ങളുടെ ഉദ്യോഗം ?നിങ്ങളുടെ സമ്പത്ത്? നിങ്ങളുടെ വീട്? നിങ്ങളുടെ തോട്ടം? നിങ്ങളുടെ വാഹനം? നിങ്ങളുടെ പ്രേമഭാജനം? നിങ്ങളുടെ കുടുംബം? നിങ്ങളുടെ അറിവ്? നിങ്ങളുടെ സ്ഥാനപ്പേര്? നിങ്ങളുടെ കല? നിങ്ങളുടെ ആത്മീയത? നിങ്ങളുടെ വസ്ത്രം? നിങ്ങളുടെ ചിഹ്നം? നിങ്ങളുടെ ജീവന്‍? നിങ്ങളുടെ യുവത്വം? നിങ്ങളുടെ സൌന്ദര്യം?.നിങ്ങള്ക്ക് തന്നെയാണ് നിങ്ങളുടെ മനോവിഗ്രഹങ്ങളെ തിരിച്ചറിയാനാവുക.അടയാളങ്ങള്‍ മാത്രം പറയാം .വിശ്വാസത്തിന്റെ പാതയില്‍ നിങ്ങളെ ദുര്‍ബലരാക്കുന്നതെന്തും, നിങ്ങള്‍ നടത്തുന്ന മുന്നേറ്റം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുത്തുന്നതെന്തും നിങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി സംശയം ജനിപ്പിക്കുന്നതെന്തും നിങ്ങളെ ബന്ധിക്കുന്നതോ പിറകോട്ടു വലിക്കുന്നതോ ആയ എന്തും,സത്യം ഗ്രഹിക്കാനും അംഗീകരിക്കാനും അനുവദിക്കാത്തവിധം നിങ്ങളെ ആകര്‍ഷിക്കുന്നതെന്തും, നിങ്ങളെ ന്യായവത്കരണത്തിലേക്കും രാജിയാവാന്‍ പ്രേരിപ്പിക്കുന്ന വ്യാഖ്യാനക്കസര്‍ത്തുകളിലേക്കും നയിക്കുന്നതെന്തും,നിങ്ങളെ അന്ധരും ബധിരരുമാക്കിതീര്‍ക്കുന്ന പ്രേമവും.
No comments:
Post a Comment