ഓരോ അദ്യായവും മറ്റൊന്നിന്റെ തുടര്‍ച്ചയാണ് .. മുഴുവന്‍ വായിച്ചതിനു ശേഷം മാത്രം അഭിപ്രായം എഴുതുക.

Friday 18 June 2010

ചില സാങ്കേതിക പദങ്ങള്‍

മറയ്ക്കുക,നടുക എന്നൊക്കെയാണ് കുഫ്റിന്റെ (Kufr)ഭാഷാര്‍ത്ഥങ്ങള്‍.മനുഷ്യഹൃദയങ്ങളില്‍ നൈസര്‍ഗികമായി നിലനില്‍ക്കുന്ന സത്യത്തെ അജ്ഞാനം,വിദ്വേഷം,സ്വാര്‍ത്ഥം,
ബുദ്ധിശൂന്യത എന്നിവ ആവരണം ചെയ്യുകയാണ് ഇതിന്റെ സാങ്കേതികാര്‍ഥം.അതെന്തുമാകട്ടെ,മതത്തെ മതരാഹിത്യം കൊണ്ട് ആചാദനം ചെയ്യുകയെന്ന അര്‍ഥം കുഫ്റിനില്ല;മറിച്ചു സത്യമതത്തെ മറ്റൊരു മതംകൊണ്ട് താമസ്കരിക്കുകയാണ് കുഫ്ര്‍ ചെയ്യുന്നത്.

ശിര്‍ക്കിന് (ബഹുദൈവ വാദത്തിനു) ഈശ്വര നിരാസമെന്നല്ല അര്‍ഥം;ബഹുദൈവവാദികള്‍ അനേകം ദൈവങ്ങളുള്ളവരാണല്ലോ.ഈസ,മൂസ,ഇബ്രാഹീം,എന്നീ പ്രവാചകരെ എതിര്‍ത്തിരുന്നവര്‍ ബഹുദൈവവാദികള്‍ ആയിരുന്നു;ദൈവനിഷേധികള്‍ ആയിരുന്നില്ല,മതപരമായ വിശ്വാസമോ സംവേദനങ്ങളോ ഇല്ലാത്തവരെ ബഹുദൈവവാദികള്‍ എന്ന് വിളിച്ചുകൂടാ.


ബഹുദൈവവാദികള്‍ വിവിധ ദൈവങ്ങളെ ആരാധിക്കുകയും ഈ ദൈവങ്ങള്‍ മനുഷ്യരുടെ ഭാഗധേയത്തില്‍ സ്വാധീനംചെലുത്തുന്നുവെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
അതായത്,ഏകദൈവവിശ്വാസികള്‍ എപ്രകാരം ഏകദൈവത്തെ വീക്ഷിക്കുന്നുവോ അപ്രകാരംതന്നെ ബഹുദൈവവാദികള്‍ തങ്ങളുടെ ദൈവങ്ങളെ വിശ്വസിക്കുന്നു,മതയാഥാര്‍ത്യങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍,ബഹുദൈവവാദികള്‍ (ദൈവവിശ്വാസികളാണെങ്കിലും)ശരിയായ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചവരാണ്.

ബഹുദൈവവാദത്തിന്റെ ഏറ്റവും പ്രകടവും വ്യാപകവുമായ രൂപമാണ് വിഗ്രഹാരാധന.പ്രതിമകളും വിശുദ്ധവസ്തുക്കളെയും ആരാധിക്കുന്ന സമ്പ്രദായമാണ് വിഗ്രാഹാരാധന.ഈ പ്രതിമകളും വസ്തുക്കളും ദൈവത്തിന്റെ പ്രതിനിധകളോ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മധ്യവര്‍ത്തികളോ ആയാണ് ഗണിക്കപ്പെടുന്നത്‌.മനുഷ്യജീവിതത്തിന്റെ വിവിധവശങ്ങളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ഇവര്‍ക്ക് കഴിയുമെന്ന് ബഹുദൈവവാദികള്‍ വിശ്വസിക്കുന്നു.

കല്ലുകൊണ്ടും മരംകൊണ്ടും നിര്‍മ്മിക്കപ്പെട്ട ബിംബങ്ങളെ മാത്രമേ ബഹുദൈവവാദികളും വിഗ്രഹാരാധകരും ആരാധിച്ചിട്ടുള്ളൂ എന്ന് വിചാരിക്കുന്നത് മൌഡ്യമായിരിക്കും.ഭൌതീകവും അഭൌതീകാവുമായ ശതക്കണക്കിനു രൂപങ്ങളില്‍ ബഹുദൈവവാദം മനുഷ്യചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതായി കാണാം.അജ്ഞാനകാലത്ത് അറേബ്യയില്‍ നിലനിന്നിരുന്നതും ഇന്ന് ആഫ്രിക്കന്‍ വന്‍കരയില്‍ നിലനില്‍ക്കുന്നതുമായ ബിംബാരാധന ഒരു രൂപം മാത്രം.

ബഹുദൈവവാദത്തെ ,വിഗ്രഹാരാധനയെ,നിശിതമായി വിമര്‍ശിക്കുന്ന നിരവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്."നിങ്ങള്‍ സ്വയംകൊത്തിയുണ്ടാക്കുന്ന വസ്തുക്കളെ ആരാധിക്കുകയോ?" (37:35) എന്ന് വിശുദ്ധഖുര്‍ആന്‍ ചോദിക്കുന്നു.വിഗ്രഹാരാധനയുള്‍പ്പെടെ ബഹുദൈവവാദത്തിന്റെ വിവിധരൂപങ്ങള്‍ വിശാലമായി ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് ഖുര്‍ആന്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്, ഉപര്യുക്ത സൂക്തം പോലും ഒരു പൊതു തത്വമാണ് കാണിക്കുന്നത്.

ബഹുദൈവവാദവും ഏകദൈവവിശ്വാസവും രണ്ടു സമാന്തര രേഖകളിലൂടെയെന്നവണ്ണം ഒപ്പത്തിനൊപ്പം മുന്നേറിക്കൊണ്ടിരിക്കുന്നതായി ചരിത്രം വെളിപ്പെടുത്തുന്നു.ഇബ്രാഹീം പ്രവാചകനോട് കൂടിയോ ഇസ്ലാമിന്റെ ആഗാമാനതോട് കൂടിയോ ബഹുദൈവവാദം തകര്‍ന്നുപോയിട്ടില്ല.

മതങ്ങളുടെ പൊതുചരിത്രവുമായി ബന്ധപ്പെട്ടാണ് തൌഹീദിനെ (ഏകദൈവ വിശ്വാസത്തെ) പരിശോധിക്കേണ്ടതെങ്കിലും,ഇസ്ലാമിന്റെയും അതിന്റെ സംസ്കാരത്തിന്റെയും പശ്ചാത്തലത്തിലാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.

മതങ്ങളുടെ ആദര്‍ശഭൂമിയില്‍ ബഹുദൈവവാദത്തിനെതിരില്‍ നിലയുറപ്പിച്ചിട്ടുള്ള ഏകദൈവവിശ്വാസത്തിന്റെ മര്‍മ്മം ഏകനായ ദൈവത്തെ ആരാധിക്കുകഎന്നതാണ്.സദാ ഉണര്‍ന്നിരിക്കുന്നവനും ഇച്ചാശക്തിയുള്ളവനും പ്രപഞ്ചത്തിന്റെ സൃഷ്ടാവും നിയന്താവുമായ ഏകദൈവം എല്ലാ ഇബ്രാഹീമീമതങ്ങളുടെയും സവിശേഷതയാണ്.പ്രപഞ്ചത്തിന്റെ സ്രോതെസ്സും ലക്ഷ്യവും ഏകദൈവം തന്നെ;അതിന്റെ ദിശ നിര്‍ണ്ണയിക്കുന്നത് ദൈവഹിതവും.

ഏകനും നിസ്തുലനുമായ ഈ പരാശക്തിയെമാത്രം ആരാധിക്കുക,അവനില്‍ മാത്രം വിശ്വാസമര്‍പ്പിക്കുകയും അഭയം തേടുകയും ചെയ്യുക-മുഴുവന്‍ മനുഷ്യവര്‍ഗത്തോടും ഈ മഹത്തായ ആഹ്വാനം നടത്തിയവരാണ് പ്രവാചകര്‍.പ്രത്യേകിച്ച് ഇബ്രാഹീമീ പാരമ്പര്യത്തിലെ പ്രവാചകര്‍.ഏകദൈവ വിശ്വാസത്തിലേക്കുള്ള ക്ഷണമെന്നാണ് ഈ ആഹ്വാനം അറിയപ്പെടുന്നത്.

ഈ ആഹ്വാനത്തിന് ഇഹലോകസംബന്ധിയായ ഒരു വശംകൂടിയുണ്ട്;പ്രപഞ്ചത്തെയും അതിലുള്ള സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ചതും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതും ഏകനായ ഒരു ദൈവമാണെന്ന് വരുമ്പോള്‍ ദൈവത്തിന്റെ ധര്മപരവും അസ്തിത്വപരവുമായ ഏകത്വം പ്രകടമാകുന്നു,ഈ പ്രപഞ്ച വീക്ഷണത്തിന്റെ ബൌദ്ധീക താല്പര്യം തന്നെയാണ് മനുഷ്യ വര്‍ഗ്ഗത്തിന്റെ ഐക്യം.അതായത് എല്ലാ സൃഷ്ടികളും ഒരേ കുടുംബത്തില്‍ പെട്ടവരാണ് ; മനുഷ്യര്‍ ഏകോദരസഹോദരങ്ങളും.എല്ലാവരുടെയും സൃഷ്ടാവും രക്ഷിതാവും ഒരേ ദൈവം തന്നെ.അതിനാല്‍ എല്ലാ മനുഷ്യരും ദൈവത്തിന്റെ സൃഷ്ടികളാണെന്ന് മാത്രമല്ല.എല്ലാവരും ദൈവത്തിന്റെ മാത്രം അടിമകളായിത്തീരുകയും വേണം.എല്ലാ ശക്തികളും പ്രതീകങ്ങളും മൂല്യങ്ങളും അടയാളങ്ങളും ഏകനായ ദൈവത്തിന്റെ മുമ്പില്‍ നശിപ്പിക്കപ്പെടനം.

ഏകദൈവവിശ്വാസത്തിന്റെ പ്രപഞ്ചവീക്ഷണമനുസരിച്ച്,ഈ ലോകം ഒരു സമ്പൂര്‍ണ്ണ ജീവരൂപമാണ്.ഇതിന്റെ പിന്നില്‍ സര്‍വവ്യാപ്തനായ ഒരു ചൈതന്യം (ആത്മാവ്) പ്രവര്‍ത്തിക്കുന്നുണ്ട്.ഈ ചൈതന്യം ഏകാവുമാണ്.ഏകദൈവാരാധനയിലധിഷ്ടിതമായ ഈ സവിശേഷ വിശ്വാസം- ഡര്ക്യം പറയുന്നത് പോലെ ദിവ്യത്വത്തിലുള്ള വിശ്വാസം,വിശിധ ഖുര്‍ആന്‍ പറയുന്നത് പോലെ അദ്രിശ്യത്തിലുള്ള വിശ്വാസം- നൈസര്‍ഗീകമാണ് : അടിസ്ഥാന പ്രകൃതിയും (ഫിത്‌റ).ഈ വിശ്വാസവും ആരാധനാമനോഭാവവും എന്നും ഭൂമിയില്‍ എല്ലായിടത്തും നിലന്നുപോന്നിട്ടുണ്ട്.നേരത്തെ പറഞ്ഞത് പോലെ ദൈവത്തിന്റെ എകത്വത്തിലുള്ള വിശ്വാസം മാനവികൈക്യത്തിലേക്ക് നയിക്കുന്നു.

No comments:

Post a Comment