ഓരോ അദ്യായവും മറ്റൊന്നിന്റെ തുടര്‍ച്ചയാണ് .. മുഴുവന്‍ വായിച്ചതിനു ശേഷം മാത്രം അഭിപ്രായം എഴുതുക.

Sunday, 13 June 2010

ബഹുദൈവവാദികളും നിയമസാധുത്വത്തിന്റെ മതവും.

"സഹോദരാ ക്ഷമിക്കൂ ഈ ലോകം അതിന്റെ അവകാശികള്‍ക്ക് വിട്ടു കൊടുക്കൂ.ദാരിദ്ര്യം നിങ്ങളുടെ പാപങ്ങള്‍ പോരുക്കുന്നതിനുള്ള മറുവിലയാകട്ടെ.പാരത്രികജീവിതത്തിലെ സ്വര്‍ഗത്തിന് വേണ്ടി ഈ ജീവിതത്തിന്റെ നരകയാതനകള്‍ ക്ഷമിക്കൂ,ഈ ലോകത്ത് മര്‍ദനവും ദാരിദ്ര്യവും ക്ഷമാശീലത്തോടെ സഹിക്കുന്നവര്‍ക്കുള്ള പ്രതിഫലം എന്തെന്ന് നിങ്ങള്‍ അറിഞ്ഞെങ്കില്‍! സഹോദരാ,വയറു നിരാഹാരം ഒഴിചിടൂ,ജ്ഞാനം അതില്‍ കടക്കട്ടെ.പ്രതിവിധിഎന്താണെന്ന് നിങ്ങള്‍ ചോദിക്കുന്നു,നമുക്ക് സംഭവിക്കുന്നതെന്തും നമ്മുടെ പ്രതിവിധിയാണ്,വിധിയുടെ പേന നേരത്തെതന്നെ നമ്മുടെ നെറ്റിയില്‍ ഇപ്രകാരം കുരിചിട്ടിരിക്കുന്നു;സമ്പന്നര്‍ ജന്മനാ സമ്പന്നരും ദരിദ്രര്‍ ജന്മനാ ദരിദ്രരുമാണ്, അതിനാല്‍ ഓരോ പ്രതിഷേധവും ദൈവേച്ചക്കെതിരായ നീക്കമാണ്,ദൈവം നല്‍കിയാലും ഇല്ലെങ്കിലും ദൈവത്തിനു നന്ദി പറയുക.

നിങ്ങളുടെ സര്‍വ പ്രവര്‍ത്തികള്‍ക്കും വിചാരണ നാളില്‍ നിങ്ങള്‍ക്ക് കണക്കു പറയേണ്ടി വരും.അതിനാല്‍ മര്ദനങ്ങള്‍ സഹിക്കുകയും ദാരിദ്ര്യത്തിന് നന്ദി കാണിക്കുകയും ചെയ്യുക.ഒരു വാക്ക് പോലും ഉച്ചരിക്കാതെ മരണാനന്തരജീവിതത്തില്‍ ക്ഷമാശീലര്‍ക്കുള്ള പ്രതിഫലം നേടാന്‍ ശ്രമിക്കുക,ശരീരത്തെ പരിത്യജിച്ചു വസ്ത്രങ്ങളുടെ ആവശ്യം ഇല്ലാതാക്കുക,സൃഷ്ടിയുടെ പ്രതിഷേധം സൃഷ്ടാവിന് എതിരിലുള്ള പ്രതിഷേധമാണെന്നു മറക്കരുത്,സത്യത്തെയും നീതിയും നിര്‍ണയിക്കേണ്ടത് ദൈവമാണ്,മനുഷ്യരല്ല,അത്തും മരണശേഷം,ഈ ജീവിതത്തിലല്ല.തീര്‍പ്പ് കല്‍പ്പിക്കരുത് കാരണം തീര്‍പ്പിന്റെ ന്യായാധിപന്‍ ത്യവമാണ്,ഈ ലോകത്ത് വച്ച് നിങ്ങള്‍ ക്ഷമിച്ചു കൊടുക്കാതിരുന്ന നിങ്ങളുടെ മര്ദകര്‍ക്ക് കരുണാമയനും പരമ കാരുണികനുമായ ദൈവം പുനരുത് ഥാനനാളില്‍ പൊരുതു കൊടുക്കുമ്പോള്‍ നിങ്ങള്‍ നാനിക്കരുത്.ഓരോരുത്തരും സ്വന്തം പ്രവര്‍ത്തികള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്"--- ഇങ്ങനെ എത്രയെത്ര സന്ദര്‍ഭങ്ങള്‍ ! വ്യാജമതത്തിനു ന്യായീകരണം നല്‍കുന്ന പ്രവണതകള്‍ , ബഹുദൈവ മതം ഇന്നും ഈ ദുര്‍ബോധനം തുടരുകയാണ്.

ഇത്തരം നീതിമത്കരണങ്ങളുടെ പശ്ചാത്തലത്തിലാണ് ആബേലിന്റെ സന്തതികളെ (ജനങ്ങളെ) ഏകദൈവ വിശ്വാസതിലെകും നീതിയിലെക്കും ബോധത്തിലേക്കും ക്ഷണിക്കാന്‍ വന്ന പ്രവാചകര്‍ പീഡിപ്പിക്കപ്പെട്ടത്. ചിലര്‍ കൊല്ലപ്പെട്ടത്,എന്നാല്‍ ഒരു തലമുറ നീങ്ങുന്നതോടെ ഈ ജനങ്ങള്‍ തന്നെ പ്രവാചകന്മാരെയോര്‍ത്തു വിലപിക്കുകയും അവരുടെ അനന്തരാവകാശികളായി ചമയുകയും ചെയ്യുന്നു, ഇനി ഏതെങ്കിലും ഒരു പ്രവാചകന്‍ അവര്‍ക്കുമേല്‍ വിജയംവരിച്ചുവെന്നിരിക്കട്ടെ അവര്‍ സര്‍വാത്മനാ കീഴടങ്ങുന്നതും,വസ്ത്രം മാറുന്നതും കാണാം.ക്രമേണ അവര്‍ പ്രവാചകന്റെ പ്രതിനിധികളും,പ്രവാചകന്റെ കൊടി,ഗ്രന്ഥം,മുദ്ര,വാല്‍ എന്നിവയുടെ ഉടമസ്തരുമായിതീരുന്നു,,,!!

"ഏകദൈവ വിശ്വാസത്തിന്റെ നിഷ്കളങ്ക ഹസ്തങ്ങളുപയോഗിച്ചു മൂസാപ്രവാചകന്‍ ഫറോവയെ നൈല്‍നദിയില്‍ മുക്കിക്കൊല്ലുന്നു;ഖാറൂനെ കുഴിച്ചു മൂടുകയും ദൌത്യത്തിന്റെ ദണ്‍ഡുപയോഗിച്ച് മാരണത്തിന്റെ മതത്തെ തുടച്ചു നീക്കുകയും ചെയ്യുന്നു.എന്നാല്‍,നൈലില്‍ മുങ്ങിച്ചത്ത ഫറോവ ജോര്ടാന്‍ നദിയിലൂടെ ശംഊനായി പ്രത്യക്ഷപ്പെടുകയും ചാട്ടവാറിനു പകരം മൂസയുടെ വടിയെടുക്കുകയും ചെയ്യുന്നു.ഫറോവയുടെ മന്ത്രവാദികള്‍ ഹാറൂന്റെ പിന്മുറക്കാരും മൂസയുടെ സുഹൃത്തുക്കളുമായി മാറുന്നു.മന്ത്ര ദണ്‍ഡിനു പകരം അപ്പോളവരുടെ കയ്യില്‍ പഞ്ചപുസ്തകങ്ങളാണുണ്ടായിരുന്നത്.ബല്‍ആം പുതിയ അവധൂതനായി മാറുന്നു.ഖാറൂന്‍ ഏക ദൈവവിശ്വാസികളുടെ ഖജാന സൂക്ഷിപ്പുകാരനായും.മൂവരും ചേര്‍ന്ന് 'വാഗ് ദത്ത ഭൂമി"യുടെ പേരില്‍ ഫലസ്തീനെ വിഴുങ്ങുന്നു".

ഇത് തന്നെയാണ് സമകാലീന ചരിത്രത്തിലും സംഭവിക്കുന്നത്‌."ഫ്രഞ്ച് വിപ്ലവം നാടുവാഴിത്തത്തിന്റെ വേരറുക്കുന്നു.ഭൂവുടംയായ ഖാറൂന്‍ നാട്ടിന്‍പുറത്ത് കല്ലെറിയപ്പെടുന്നു.അയാള്‍ ഉടനെ പട്ടണത്തില്‍ പ്രവേശിച്ചു പണവ്യാപാരിയായി മാറുന്നു,വിപ്ലവത്തിന്റെ ശിരച്ചേദനയന്ത്രം ഫറോവയെ ശിരച്ചേദം ചെയ്യുന്നു,അയാള്‍ വെഴ്സാ കൊട്ടാരത്തില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെടുന്നു.പക്ഷെ ജനാധിപത്യത്തിന്റെ ബാലറ്റ് പെട്ടിയില്‍ വീണ്ടും അവന്റെ തല പ്രത്യക്ഷപ്പെടുന്നു".


ബഹുദൈവവാദത്തിന്റെ അപകടങ്ങള്‍ ഇവിടെയാണ്‌."നിങ്ങളുടെ ശത്രു ഇപ്പോഴും ഏതെങ്കിലും ആയുധധാരികാളോ സൈന്യങ്ങലോ ആവണമെന്നില്ല.അത് ഇപ്പോഴും പ്രത്യക്ഷമായിരക്കണം എന്നും ഇല്ല,ചിലപ്പോള്‍ അത് ഒരു വ്യവസ്ഥയായിരിക്കും;ഒരു വികരാമോ ഒരു ചിന്തയോ ആയിരിക്കും;ഒരു ഉടമസ്ഥതയായിരിക്കും;ഒരു ജീവിതരീതി അഥവാ ഒരു പ്രവര്‍ത്തനരീതിയായിരിക്കും;ഒരു ചിന്താരീതിയായിരിക്കും;ഒരു പ്രവര്ത്തനോപകരണമായിരിക്കും;ഒരു ഉത്പാദനക്ഷമതയായിരിക്കും;സാംസ്കാരികമായ ഉപനിവേശമനോഭാവമായിരിക്കും;ഒരുതരംഉപഭോഗമായിരിക്കും;

മതപരമായ വഞ്ചനയായിരിക്കും;വര്‍ഗപരമായ ചൂഷണമായിരിക്കും;
ബഹുജനമാധ്യമങ്ങളായിരിക്കും
മറ്റു ചിലപ്പോള്‍ ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വമായിരിക്കും.അന്യരാജ്യ വിദ്വേഷവും ദേശീയവാദവും വംശീയ വാദവുമായിരിക്കും.ഇനിയും ചിലപ്പോള്‍ അത് സുഗഭോഗാസക്തിയായിരിക്കും;ആത്മനിഷ്ട ആശയവാദമോ വസ്തു നിഷ്ഠ ഭൌതിക വാദമോ ആയിരക്കും....."

1 comment:

  1. Am not transferd with Isams. But i like read the same. i like ur thoughts and spritual habbits.

    ReplyDelete