ജനങ്ങളുടെ സ്ഥിരം ശത്രു-മനുഷ്യജാതിയോ മനുഷ്യസമൂഹമോ അല്ല- ഒരു പ്രത്യേക വര്‍ഗമാണ്, ജനങ്ങളെ അടക്കി വാഴുന്ന ജനങ്ങളുടെയും ശക്തികളുടെയും -ജനങളുടെ ഭാഗധേയം നിര്‍ണയിക്കുന്നവര്‍,ദിവ്യത്വം അവകാശപ്പെടുന്നവര്‍-വര്‍ഗപരമായ ആന്തര ഘടന പരിശോധിക്കപ്പെടണം.
"ജനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഒരു വിഗ്രഹം നിര്‍മ്മിക്കപ്പെടുന്നതും ഒരു സ്വെചാധിപതി ആരാധിക്കപ്പെടുന്നതും;സ്വെചാധിപതി ദൈവത്തിന്റെ പദവിയും ഗുണങ്ങളും അവകാശപ്പെടുന്നതും ഇപ്രകാരം തന്നെ,ദൈവത്തിനു മനുഷ്യരോടുള്ള ബന്ധത്തിന്റെ (പ്രകൃതിയോടുള്ള ബന്ധതിന്റെയല്ല) പശ്ചാത്തലത്തില്‍ തന്നെയാണ് സ്വെചാധിപതികള്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈവെക്കുന്നതും അവരെ അടിമത്തത്തിലേക്ക് വലിചിഴക്കുന്നതും.ഇത്തരം സന്ദര്‍ഭങ്ങളില്‍ യാഥാര്‍ഥങ്ങളുടെ ഭൂമികയിലിരുന്നു വസ്തുതകള്‍ നിരീക്ഷിക്കാതെ പാഠപുസ്തകങ്ങളില്‍ വസ്തുതകള്‍ അന്വേഷിക്കുന്ന പണ്ഡിതന്‍മാര്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല.
വിദ്യാലയങ്ങളിലും ദേവാലയങ്ങളിലുംവച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ട ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ രണ്ടു ആശയങ്ങള്‍ മാത്രമല്ല ഏകദൈവ വിശ്വാസവും ബഹുദൈവവാദവും. അവ സജീവ യാഥാര്‍ത്യങ്ങലാണ് - മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയില്‍ പോരാട്ടങ്ങളുടെ ഹൃദയത്തില്‍ ,വൈരുധ്യങ്ങളില്‍ ,ചരിത്രത്തിന്റെ പ്രയാണത്തില്‍, ജനങ്ങളുടെ വര്‍ഗസമരത്തില്‍, ജനങ്ങളുടെ ശത്രുക്കളില്‍ എല്ലാം സജീവമായി നിലനില്‍ക്കുന്ന യാഥാര്‍ത്യങ്ങള്‍. ഏകാന്തതയില്‍ ഇരുന്നു സങ്കല്‍പ്പിക്കുന്ന ചിന്തകര്‍ വീക്ഷിക്കുന്നത് പോലെയല്ല, ബഹുദൈവ വാദം ചരിത്രത്തെ അടക്കി വാഴുന്ന ഒരു മതമാണ് . അതെ ജനങ്ങളുടെ കറുപ്പാണ് ബഹുദൈവ വാദം.
"ഏകദൈവ വിശ്വാസമാകട്ടെ ചരിത്രത്തിലെ പീഡിതമതമാണ്; ജനങ്ങളുടെ രക്തവും, ജനങ്ങളുടെ ഏറ്റവും പ്രാഥമീകമായ പ്രകൃതിയും.ജനങ്ങളുടെ ആയുധവും.മനുഷ്യന്റെ ഏറ്റവും വലിയ ദുരന്തവും സ്വാതന്ത്ര്യത്തിന്റെ പേരില്‍ മനുഷ്യരെ അടിമകലാക്കുന്ന പ്രവണതയാണ്. അതായത് ജനങ്ങളുടെ ജീവനും അഭിമാനവും ജനങ്ങളുടെ നാശത്തിന്റെയും അധസ്ഥിതിയുടെയും മൂലധനമായിതീരുന്നു!. ഇത് എങ്ങിനെ സംഭവിക്കുന്നു ? മതത്തിലൂടെ മതത്തിനു സംഭവിക്കുന്ന രൂപഭേതത്തിലൂടെയാണിത് സംഭാവുക്കുന്നത്! ചരിത്രത്തിലെ ഏറ്റവും കടുത്ത കാപട്യം. ചെകുത്താന്‍ ദൈവത്തിന്റെ വിശുദ്ധ രൂപത്തില്‍"
No comments:
Post a Comment