ഓരോ അദ്യായവും മറ്റൊന്നിന്റെ തുടര്‍ച്ചയാണ് .. മുഴുവന്‍ വായിച്ചതിനു ശേഷം മാത്രം അഭിപ്രായം എഴുതുക.

Friday, 4 June 2010

സാമൂഹിക രാഷ്ട്രീയ വിഗ്രഹങ്ങള്‍

സാമൂഹിക രാഷ്ട്രീയ തലത്തില്‍ പ്രശ്നം സങ്കീര്‍ണ്ണമായിത്തീരുന്നു,അധികാരം,ആഭിജാത്യം,പൌരോഹിത്യം എന്നിവയുടെ ശക്തികള്‍ പ്രവാചക ധര്മത്തെ നേര്‍ക്കുനേരെ എതിര്‍ക്കുമ്പോള്‍ അവരെ തിരിച്ചറിയാന്‍ പ്രയാസമില്ല.-നിഷേധത്തിന്റെയും ബഹുദൈവ വാദത്തിന്റെയും ശക്തികളാണല്ലോ രംഗത്തുള്ളത്. അതായത് പോരാട്ടം ഇവിടെ പ്രത്യക്ഷവും ഋജുവുമാണ്;ഏകദൈവ വിശ്വാസവും നിഷേധവും തമ്മില്‍;ഏകദൈവ വിശ്വാസവും ബഹുദൈവവാദവും തമ്മില്‍;ഏകദൈവ വിശ്വാസവും സ്വെച്ചാപതിയായ ഭരണാധികാരിയും തമ്മില്‍.ശെരിയായ ഭാഷയിലല്ലെങ്കിലും ഇത്തരം പോരാട്ടങ്ങളെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.മറ്റൊരുവിധം പറഞ്ഞാല്‍ പോരാട്ടങ്ങളില്‍ പങ്കുവഹിച്ചിട്ടുള്ള തത്ത്വങ്ങളിലും മാനുഷീക മൂല്യങ്ങളിലും ഊന്നേണ്ടതിനു പകരം അധികാരത്തിലും വിജയത്തിലുമാണ് ചരിത്ര രേഖകള്‍ ഊന്നുന്നത്.

എന്നാല്‍ നിഷേധത്തിന്റെയോ ബഹുദൈവവാദത്തിന്റെയോ ശക്തികള്‍ ഏകദൈവവിശ്വാസികളുടെ വേഷമണിഞ്ഞും വിശ്വാസമഭിനയിച്ചും രംഗപ്രവേശം ചെയ്യുമ്പോള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്,ഏകദൈവ വിശ്വാസവും കപടവിശ്വാസവും തമ്മിലാണ് ഇവിടെ സംഘട്ടനം.

ബാഹ്യമായി ഏകദൈവ വിശ്വാസം പ്രകടിപ്പിക്കുകയും അത്തിനെ പിന്തുണക്കുകയും ചെയ്തുകൊണ്ടാണ് കപടവിശ്വാസികള്‍ എക്കാലവും അതിന്റെ പ്രയാണത്തെ തടഞ്ഞുനിര്‍ത്തിയിട്ടുള്ളത്.

1 comment: