ഓരോ അദ്യായവും മറ്റൊന്നിന്റെ തുടര്‍ച്ചയാണ് .. മുഴുവന്‍ വായിച്ചതിനു ശേഷം മാത്രം അഭിപ്രായം എഴുതുക.

Tuesday 15 June 2010

മതവും ചരിത്രവും

ചരിത്രത്തെ പരാമര്‍ശിക്കുമ്പോള്‍ നാഗരികതയും എഴുത്ത് വിദ്യയും ആരംഭിച്ചത് മുതലുള്ള ചരിത്രമല്ല ഞാന്‍ ഉദേശിക്കുന്നത്;ഇന്ന് ഭൂമിയിലുള്ള മനുഷ്യജാതി സാമൂഹ്യജീവിതം ആരംഭിച്ചത് മുതല്‍ക്കുള്ള ചരിത്രമാണ് എഴുത്ത് വിദ്യ ആരംഭിച്ചത് ആറായിരം വര്‍ഷം മുമ്പാണെങ്കില്‍ ഞാനുദ്ദേശിക്കുന്ന ചരിത്രത്തിനു ഇരുപതിനായിരം വര്‍ഷമോ നാല്‍പതിനായിരം വര്‍ഷമോ പഴക്കമുണ്ട്,ഒന്നാമത്തെ മനുഷ്യ വ്യക്തിയെപറ്റി അവന്റെ ജീവിതരീതി,വിശ്വാസമാതൃക,ഇത:പര്യന്തമുള്ള സാമൂഹീകമാറ്റത്തിന്റെ ദിശ എന്നിവയെപ്പറ്റി-പുരാവസ്തുശാസ്ത്രം,ഭൂതത്വശാസ്ത്രം,ചരിത്രം,പുരാണതിഹ്യങ്ങളുടെ പഠനം എന്നിവ നമുക്ക് സംക്ഷിപ്തമായ അറിവ് നേടിതന്നിട്ടുണ്ട്.ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇവയില്‍ ആദ്യഘട്ടത്തെ പുരാണതിഹ്യങ്ങള്‍ വിശദീകരിക്കുന്നു-ദശകളിലും മതവും മതവും പരസ്പരം പോരടിച്ചതായി കാണാം .ഈ ആശയം ഇന്ന് അനിഷേധ്യമായ ഒരു ചരിത്രയാധാര്ത്യമായി വളര്‍ന്നിരിക്കുന്നു.

എന്തുകൊണ്ടിങ്ങനെ മതവും മതവും തമ്മില്‍ -മതവും മതരാഹിത്യവും തമ്മിലല്ല-സംഘട്ടനങ്ങള്‍ നടന്നത്?.
മതമില്ലാത്ത ഒരു കാലഘട്ടവും ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല.മതരഹിതമായ ഒരു സമൂഹം എവിടെയും ഉണ്ടായിരുന്നില്ല.മതരഹിതനായ ഒരു മനുഷ്യന്‍ ഏതെങ്കിലും വംശത്തില്‍ എന്നെങ്കിലും എവിടെയെങ്കിലും ജീവിച്ചിരുന്നതായി അറിവില്ല,ഈ അടുത്തകാലത്ത്‌.നാഗരികതയും യുക്തിവിചാരവും തത്വശാസ്ത്രവും വളരാനാരംഭിച്ചത്മുതല്‍,ദൈവത്തെയും പുനരുത്ഥാനത്തെയും അംഗീകരിക്കാത്ത വ്യക്തികളെ വല്ലപ്പോഴും നാം കണ്ടു മുട്ടാറുണ്ടെന്നത് ശരിതന്നെ.പക്ഷെ ഇവര്‍ ഒരു വര്‍ഗമോ ഒരു സമൂഹമോ അല്ല.

അലക്സി കാറലിന്റെ അഭിപ്രായത്തില്‍,ഗതകാല ചരിത്രം നിരവധി സമൂഹങ്ങളുടെ ചരിത്രമാണ്.
സാമാന്യമായി,മതപരമായ ഘടനയാണ് എല്ലാ സമൂഹങ്ങള്‍ക്കുമുണ്ടായിരുന്നത്.ഏതൊരു സമൂഹത്തിന്റെയും ആധാരം അഥവാ ഹൃദയം ഒരു ഈശ്വരനോ മതവിശ്വാസമോ,ഒരു പ്രാവാചകനോ ഒരു വേദപുസ്തകാമോ ആയിരുന്നു.നഗരങ്ങളുടെ പ്രക്രിതിരൂപംപോലും അതാതു സമൂഹങ്ങളില്‍ നിലനിന്നിരുന്ന ആത്മീയാവസ്തകളുടെ പ്രതിഫലനങ്ങളായിരുന്നുവന്നു പറയാം.

മധ്യയുഗത്തില്‍ (ഒരുവേള ഈസ പ്രവാചകന് മുമ്പ്തന്നെ)കിഴക്കിലും പടിഞ്ഞാരിലും ഉയര്‍ന്നുവന്ന വന്‍നഗരങ്ങള്‍ ഗോത്ര സ്വഭാവമുള്ള വീടുകളുടെയോ കെട്ടിടങ്ങളുടെയോ കൂട്ടങ്ങളായിരുന്നു;പൊതുവില്‍ പ്രതീകാത്മകവും,വ്യക്തവും നിര്‍ണിതവുമായ രൂപമുള്ള പ്രതീകാത്മകനഗരങ്ങളുടെ അക്ഷം അഥവാ കേന്ദ്രപ്രാധാന്യമുള്ള കെട്ടിടം ഒരു ദേവാലയമായിരിക്കും.(ഈ ജിഹ്നതിനു ഇന്ന് സ്ഥാനം നഷ്ടപ്പെട്ടുവരികയാണ്).

എന്താണിത് കാണിക്കുന്നത് ? മതത്തിനു വിശദീകരിക്കാനാവാത്ത ശില്പശാല -അത് ഒരു നാഗരികതയുടെയോ ഒരു ജനതയുടെയോ ഒരു നഗരത്തിന്റെയോ ആകട്ടെ-എവിടെയും ഉണ്ടായിട്ടില്ല.നഗരത്തെ സംബന്ധിച്ച മിക്ക ഗ്രന്ഥങ്ങളും ഒരു മതാധിഷ്ടിത കഥ കൊണ്ടായിരിക്കും ആരംഭിക്കുക.അതായത് എല്ലാ വന്‍നഗരങ്ങളുടെയും പിന്നില്‍ ഏതെങ്കിലും മതപരമായ കാരണങ്ങളും മതപരവും ആത്മീയവുമായ ഉദ്ദേശ്യങ്ങളുമുണ്ടായിരിക്കുമെ
ന്നു എല്ലാ ഗ്രന്ഥങ്ങളും പറയുന്നു.പ്രവാചകന്മാരുടെയും പുണ്യാത്മാക്കളുടെയും ശവകുടീരങ്ങള്‍ അത്ബുദ്ധ സംഭവങ്ങള്‍ എന്നിവ വന്‍നഗരങ്ങള്‍ ഉയര്‍ന്നു വരുന്നതില്‍ അനല്പമായ പങ്കാണ് വഹിച്ചിട്ടുള്ളത്.

ചുരുക്കത്തില്‍,എല്ലാ പൌരാണിക സമൂഹങ്ങളിലും ജാതികളിലും -അവ വര്‍ഗവിഭക്തമോ വര്‍ഗരഹിതമോ ആകട്ടെ,ഗോത്രാധിഷ്ടിതാമോ ഗോത്രരഹിതമോ ആകട്ടെ,റോമിനെപ്പോലെ ഒരു വലിയ സാമ്രാജ്യമോ ഗ്രീസിനെപ്പോലെ നഗരരാഷ്ട്രങ്ങലോ ആകട്ടെ,പരിഷ്ക്രിതമോ അപരിഷ്ക്രിതമോ ആകട്ടെ വികസിതമോ അവികസിതമോ ആകട്ടെ-നിലനിന്നിരുന്ന ചൈതന്യം മതപരം മാത്രമായിരുന്നു.പുരാതന മനുഷ്യന്‍ ഒരു മതജീവിയായിരുന്നുവന്നു പറയാം,അതായത്,അവിശ്വാസം എന്ന പദത്തിന് ഇന്ന് നാം വിവക്ഷിക്കുന്ന "മതാധിഷ്ടിതമല്ലാത്ത"എന്ന ആശയം നിരീശ്വരവാദം,പുനരുത്ഥാന നിഷേധം എന്നീ അവസ്ഥകളില്‍ നിനല്‍നിന്നിരുന്നില്ല.ഈശ്വരന്‍(അല്ലെങ്കില്‍ അനേകം ഈശ്വരന്മാര്‍).പുനരുത്ഥാനം എന്നിവ എല്ലാവര്ക്കും പൊതുവായിരുന്നു.

നിരീശ്വരവാദം,മതനിരാസം,മതരാഹിത്യം,എന്നിങ്ങനെ ഇന്ന് വ്യവഹരിക്കപ്പെടുന്ന ആശയത്തിന് ഏറെ പഴക്കമില്ല-രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഇതിന്റെ തുടക്കം."കുഫ്ര്‍ (kufr) " എന്നാല്‍ നിരീശ്വരവാദവും,അതിഭൌതീക യാധാര്ത്യങ്ങളുടെയും മരണാനന്തര ജീവിതത്തിന്റെയും നിഷേധവുമാണെന്ന നിര്‍വചനം കിഴക്കിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട ഒരു ഭൌദ്ധിക ഉല്പന്നമാണ്.

"കുഫ്ര്‍ (Kufr)" യഥാര്‍ത്ഥത്തില്‍ സ്വയം മതമാണ്‌:മതനിരാസമല്ല.പ്രവാചകന്‍(മതാധിഷ്ടിത വിപ്ലവം) പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം അവരെ പ്രതിരോധിക്കാനും പീഡിപ്പിക്കാനും രംഗത്തുണ്ടായിരുന്നത് മതം തന്നെയായിരുന്നു, "മതം പരിഷ്കാരത്തിനും പുരോഗതിക്കും എതിരാണെന്നും,മനുഷ്യസ്വാതന്ത്ര്യത്തെ തടഞ്ഞുനിര്തുന്നുവെന്നും ആരോപിക്കുന്ന ചില ബുദ്ധിജീവികള്‍ മതത്തെ സംബന്ധിച്ച് നടത്തുന്ന വിധിപ്രസ്ഥാവത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ഈ ചരിത്ര സന്ദര്‍ഭം ഉപകരിക്കും".

മതത്തെ സംബന്ധിച്ച ഈ വിധിപ്രസ്താവം തീര്‍ത്തും നിരാസ്പദമാണെന്ന് പറഞ്ഞു കൂടാ;അനുഭവങ്ങളുടെയും സംഭവലോകത്തിലെ യാഥാര്ത്യങ്ങളുടെയും അടിസ്ഥാനം ഇതിനുണ്ട്,എന്നാലും മതത്തെ സംബന്ധിച്ച ഈ ആഒപനം ശരിയല്ലെന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്,അതെന്തു കൊണ്ടാണെന്ന് പറയാം;ചരിത്രത്തിലെന്നും രണ്ടു വ്യത്യസ്ത മതങ്ങള്‍ നിലനിന്നിട്ടുണ്ട്;അവ പരസ്പരം പോരടിക്കുകയും ചെയ്തിട്ടുണ്ട്;കഴിഞ്ഞ രണ്ടുമൂന്നു നൂറ്റാണ്ടുകളില്‍,പ്രത്യേകിച്ചും പത്തൊമ്പതാം നൂറ്റാണ്ടില്‍,മതവിരുദ്ധ ശക്തികള്‍ മതത്തെ വിലയിരുത്തിയപ്പോള്‍ വീഴ്ച സംഭവിച്ചിട്ടുണ്ട് - ഭിന്നവിരുദ്ധമായ രണ്ടു മതങ്ങളെ ഗുണപരമായി വേര്‍തിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
മതത്തിന്റെ ഒരു ധാരമാത്രം പരിശോധിക്കുകയും തദടിസ്ഥാനത്തില്‍ സാമാന്യവല്കരണം നടത്തുകയുമാണവര്‍ ചെയ്തത്.മനുഷ്വ്യസ്വാതന്ത്ര്യത്തെ നിഹനിക്കുകയും പരിഷ്കാരപുരോഗതികളെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നതായി ആക്ഷേപിക്കപ്പെട്ട മതധാരയോടുള്ള അവരുടെ സമീപനം സ്വാഭാവികമായും അനുഭവസിദ്ധവുമായിരുന്നു.എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യതിരക്തവും വിരുദ്ധവുമായി മതൊരു (മത)ധാരയുണ്ടെന്നു കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.


1 comment:

  1. പ്രയ സ്നേഹിതാ നിങ്ങള്‍ എഴുതിയതില്‍ താനെ നിങ്ങള്‍ക്കായി മറുപടി നിങ്ങള്‍ കരുതി വെച്ചിരിക്കുന്നു. നിങ്ങള്‍ എഴുതിയത് ഒന്നുകുടി നൊക്കൂ നിങ്ങള്ക്ക് കാണാം നിങ്ങളെ നല്ലമനുഷ്യനായി. എനിക്ക് പ്രദീക്ഷയുണ്ട് ഞാന്‍ പരാജയപെടുംബോളും നിങ്ങള്‍ വിജയിക്കുമെന്ന്. നിങ്ങള്‍ക്കൊരു കമ്മ്യുണിസ്റ്റുകാരന്റെ മുഖമുണ്ട്. അത് സ്നേഹത്തിന്‍റെ മുഖമാണ് ഞാന്‍ എന്‍റെ ബോധത്തിലും അതിനപ്പുറവും നിങ്ങളെ കാണുന്നു

    ReplyDelete