ഇന്ന് വരെയുള്ള ചരിത്രത്തില്‍ മതം പോരുതിയിട്ടുള്ളത് നാം വിശ്വസിച്ചു വരുന്നത് പോലെ മത രാഹിത്യത്തോടായിരുന്നില്ല, മതത്തോടു തന്നെയായിരുന്നു.
അതായത്,ഏകദൈവ വിശ്വാസം ഒരു ഭാഗത്തും നിഷേധവും ബഹുദൈവ വാദവും മറുഭാഗത്തും നിലയുറപ്പിക്കുകയും പരസ്പരം പോരാടുകയും ചെയ്തിട്ടുണ്ട്.ചരിത്രത്തില്‍ ദൈവം ഏകനാണെന്ന വിശ്വാസമാണ് ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം. ഇബ്രാഹീം പ്രവാചകനിലൂടെ പ്രോദ്ഘാടനം ചെയ്യപ്പെട്ട ഋജു മതമാണ് ഏകദൈവ വിശ്വാസം. ഏകദൈവത്തെ നിഷേധിക്കുകയോ ദൈവം തന്നെ ഇല്ലെന്നു വിശ്വസിക്കുകയോ ചെയ്യുന്നതാണ് നിഷേധത്തിന്റെ മതം.അനേകം ദൈവങ്ങള്‍ ഉണ്ടെന്ന വാദമാണ് ബഹുദൈവവാദം-ഇതിന്റെ ഒരു ശാഖ മാത്രമാണ് വിഗ്രഹാരാധന.
മതങ്ങള്ക്കിടയിലെ ഈ അടിസ്ഥാന വ്യത്യാസത്തെ സംബന്ധിച്ച അജ്ഞാനം മതത്തെ ശെരിയായി വിലയിരുതുന്നതിന്റെ മുമ്പില്‍ കടന്നു വരുന്ന പ്രധാന തടസ്സമാണ്. യൂറോപ്യന്‍ ചിന്തകര്‍ ,പ്രത്യേകിച്ചും കാറല്‍മാര്‍ക്സ് കാണാതെ പോയ ഒരു യാഥാര്‍ത്യമാണ് ഇത്.മത വിമര്‍ശകരായി മാറിയ ക്രൈസ്തവരെ പോലെ മാര്‍ക്സും പ്രശ്നത്തിന്റെ ഉപരിതലം മാത്രമേ സ്പര്ശിച്ചിട്ടുള്ളൂ. തെറ്റ് ശരികള്‍ പരിഗണിക്കാതെ യാഥാസ്തിതി നിലനിര്‍ത്താന്‍ തുനിയുന്ന 'പുരോഹിത ധര്‍മ'ത്തിലൂന്നി നില്‍ക്കുന്ന മതത്തെ മാത്രമേ അവര്‍ നിരീക്ഷിച്ചിട്ടുള്ളൂ.
എന്നാല്‍,മതത്തിനു ചരിത്രത്തില്‍ നിര്‍വഹിക്കാനുണ്ടായിരുന്ന ധര്‍മ്മം മഹത്തരമായിരുന്നു,ദൈവ നിയുക്തമായ പ്രവാച്ചകരിലൂടെ പ്രകടമായ ഈ ധര്‍മം വിവിധ ജനതതികളെ സ്വന്തം ഉത്തരവാദിത്വത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയായിരുന്നു,ആധിപത്യം പുലര്‍ത്തുന്ന സമൂഹത്തിലെ അംഗീകൃത മൂല്യങ്ങലോടും നയങ്ങളോടുമുള്ള പ്രതിഷേധത്തിനെ മാധ്യമം എന്നാ നിലയിലാണ് മതത്തിന്റെ "പ്രവാചക ധര്‍മ്മം" ചരിത്രത്തില്‍ പങ്കു വഹിച്ചിട്ടുള്ളത്.
മതത്തെ ദുരുപയോഗപ്പെടുത്തുന്ന പൌരോഹിത്യത്തോടുള്ള പ്രതികരണമെന്ന നിലയില്‍ യൂറോപ്പില്‍ ഉടലെടുത്ത നവോഥാന പ്രസ്ഥാനത്തിലും മത നവീകരണ പ്രസ്ഥാനത്തിലും പ്രബുദ്ധതയുടെ യുഗത്തിലും എല്ലാം മതത്തിന്റെ പ്രവാചക ധര്‍മ്മം അവഗണിക്കപ്പെടുകയായിരുന്നു,അധികാരവും സമ്പത്തും കയ്യടിക്കി വെക്കുക വഴി മതം മനുഷ്യ മനസ്സുകളെ നിയന്ത്രിക്കാനും ദൈവത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാനും ശ്രമിക്കുകയാണെന്ന ധാരണയുടെ പശ്ചാത്തലത്തില്‍ ആണ് ഇത് സംഭവിച്ചത്.
മതത്തിന്റെ പ്രവാചക ധര്‍മ്മം ഒരു ദ്വിമുഖ പോരാട്ടമാണ്. ആന്തരീക തലത്തില്‍ സ്വന്തത്തെയും അതിന്റെ മനോവിഗ്രഹങ്ങളെയും, ബാഹ്യലോകത്തില്‍ സാമൂഹിക രാഷ്ട്രീയ വിഗ്രഹങ്ങളെയും അത് നേരിടുന്നു.
No comments:
Post a Comment