ഓരോ അദ്യായവും മറ്റൊന്നിന്റെ തുടര്‍ച്ചയാണ് .. മുഴുവന്‍ വായിച്ചതിനു ശേഷം മാത്രം അഭിപ്രായം എഴുതുക.

Friday, 18 June 2010

ചില സാങ്കേതിക പദങ്ങള്‍

മറയ്ക്കുക,നടുക എന്നൊക്കെയാണ് കുഫ്റിന്റെ (Kufr)ഭാഷാര്‍ത്ഥങ്ങള്‍.മനുഷ്യഹൃദയങ്ങളില്‍ നൈസര്‍ഗികമായി നിലനില്‍ക്കുന്ന സത്യത്തെ അജ്ഞാനം,വിദ്വേഷം,സ്വാര്‍ത്ഥം,
ബുദ്ധിശൂന്യത എന്നിവ ആവരണം ചെയ്യുകയാണ് ഇതിന്റെ സാങ്കേതികാര്‍ഥം.അതെന്തുമാകട്ടെ,മതത്തെ മതരാഹിത്യം കൊണ്ട് ആചാദനം ചെയ്യുകയെന്ന അര്‍ഥം കുഫ്റിനില്ല;മറിച്ചു സത്യമതത്തെ മറ്റൊരു മതംകൊണ്ട് താമസ്കരിക്കുകയാണ് കുഫ്ര്‍ ചെയ്യുന്നത്.

ശിര്‍ക്കിന് (ബഹുദൈവ വാദത്തിനു) ഈശ്വര നിരാസമെന്നല്ല അര്‍ഥം;ബഹുദൈവവാദികള്‍ അനേകം ദൈവങ്ങളുള്ളവരാണല്ലോ.ഈസ,മൂസ,ഇബ്രാഹീം,എന്നീ പ്രവാചകരെ എതിര്‍ത്തിരുന്നവര്‍ ബഹുദൈവവാദികള്‍ ആയിരുന്നു;ദൈവനിഷേധികള്‍ ആയിരുന്നില്ല,മതപരമായ വിശ്വാസമോ സംവേദനങ്ങളോ ഇല്ലാത്തവരെ ബഹുദൈവവാദികള്‍ എന്ന് വിളിച്ചുകൂടാ.


ബഹുദൈവവാദികള്‍ വിവിധ ദൈവങ്ങളെ ആരാധിക്കുകയും ഈ ദൈവങ്ങള്‍ മനുഷ്യരുടെ ഭാഗധേയത്തില്‍ സ്വാധീനംചെലുത്തുന്നുവെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
അതായത്,ഏകദൈവവിശ്വാസികള്‍ എപ്രകാരം ഏകദൈവത്തെ വീക്ഷിക്കുന്നുവോ അപ്രകാരംതന്നെ ബഹുദൈവവാദികള്‍ തങ്ങളുടെ ദൈവങ്ങളെ വിശ്വസിക്കുന്നു,മതയാഥാര്‍ത്യങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍,ബഹുദൈവവാദികള്‍ (ദൈവവിശ്വാസികളാണെങ്കിലും)ശരിയായ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചവരാണ്.

ബഹുദൈവവാദത്തിന്റെ ഏറ്റവും പ്രകടവും വ്യാപകവുമായ രൂപമാണ് വിഗ്രഹാരാധന.പ്രതിമകളും വിശുദ്ധവസ്തുക്കളെയും ആരാധിക്കുന്ന സമ്പ്രദായമാണ് വിഗ്രാഹാരാധന.ഈ പ്രതിമകളും വസ്തുക്കളും ദൈവത്തിന്റെ പ്രതിനിധകളോ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മധ്യവര്‍ത്തികളോ ആയാണ് ഗണിക്കപ്പെടുന്നത്‌.മനുഷ്യജീവിതത്തിന്റെ വിവിധവശങ്ങളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ഇവര്‍ക്ക് കഴിയുമെന്ന് ബഹുദൈവവാദികള്‍ വിശ്വസിക്കുന്നു.

കല്ലുകൊണ്ടും മരംകൊണ്ടും നിര്‍മ്മിക്കപ്പെട്ട ബിംബങ്ങളെ മാത്രമേ ബഹുദൈവവാദികളും വിഗ്രഹാരാധകരും ആരാധിച്ചിട്ടുള്ളൂ എന്ന് വിചാരിക്കുന്നത് മൌഡ്യമായിരിക്കും.ഭൌതീകവും അഭൌതീകാവുമായ ശതക്കണക്കിനു രൂപങ്ങളില്‍ ബഹുദൈവവാദം മനുഷ്യചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതായി കാണാം.അജ്ഞാനകാലത്ത് അറേബ്യയില്‍ നിലനിന്നിരുന്നതും ഇന്ന് ആഫ്രിക്കന്‍ വന്‍കരയില്‍ നിലനില്‍ക്കുന്നതുമായ ബിംബാരാധന ഒരു രൂപം മാത്രം.

ബഹുദൈവവാദത്തെ ,വിഗ്രഹാരാധനയെ,നിശിതമായി വിമര്‍ശിക്കുന്ന നിരവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്."നിങ്ങള്‍ സ്വയംകൊത്തിയുണ്ടാക്കുന്ന വസ്തുക്കളെ ആരാധിക്കുകയോ?" (37:35) എന്ന് വിശുദ്ധഖുര്‍ആന്‍ ചോദിക്കുന്നു.വിഗ്രഹാരാധനയുള്‍പ്പെടെ ബഹുദൈവവാദത്തിന്റെ വിവിധരൂപങ്ങള്‍ വിശാലമായി ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് ഖുര്‍ആന്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്, ഉപര്യുക്ത സൂക്തം പോലും ഒരു പൊതു തത്വമാണ് കാണിക്കുന്നത്.

ബഹുദൈവവാദവും ഏകദൈവവിശ്വാസവും രണ്ടു സമാന്തര രേഖകളിലൂടെയെന്നവണ്ണം ഒപ്പത്തിനൊപ്പം മുന്നേറിക്കൊണ്ടിരിക്കുന്നതായി ചരിത്രം വെളിപ്പെടുത്തുന്നു.ഇബ്രാഹീം പ്രവാചകനോട് കൂടിയോ ഇസ്ലാമിന്റെ ആഗാമാനതോട് കൂടിയോ ബഹുദൈവവാദം തകര്‍ന്നുപോയിട്ടില്ല.

മതങ്ങളുടെ പൊതുചരിത്രവുമായി ബന്ധപ്പെട്ടാണ് തൌഹീദിനെ (ഏകദൈവ വിശ്വാസത്തെ) പരിശോധിക്കേണ്ടതെങ്കിലും,ഇസ്ലാമിന്റെയും അതിന്റെ സംസ്കാരത്തിന്റെയും പശ്ചാത്തലത്തിലാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.

മതങ്ങളുടെ ആദര്‍ശഭൂമിയില്‍ ബഹുദൈവവാദത്തിനെതിരില്‍ നിലയുറപ്പിച്ചിട്ടുള്ള ഏകദൈവവിശ്വാസത്തിന്റെ മര്‍മ്മം ഏകനായ ദൈവത്തെ ആരാധിക്കുകഎന്നതാണ്.സദാ ഉണര്‍ന്നിരിക്കുന്നവനും ഇച്ചാശക്തിയുള്ളവനും പ്രപഞ്ചത്തിന്റെ സൃഷ്ടാവും നിയന്താവുമായ ഏകദൈവം എല്ലാ ഇബ്രാഹീമീമതങ്ങളുടെയും സവിശേഷതയാണ്.പ്രപഞ്ചത്തിന്റെ സ്രോതെസ്സും ലക്ഷ്യവും ഏകദൈവം തന്നെ;അതിന്റെ ദിശ നിര്‍ണ്ണയിക്കുന്നത് ദൈവഹിതവും.

ഏകനും നിസ്തുലനുമായ ഈ പരാശക്തിയെമാത്രം ആരാധിക്കുക,അവനില്‍ മാത്രം വിശ്വാസമര്‍പ്പിക്കുകയും അഭയം തേടുകയും ചെയ്യുക-മുഴുവന്‍ മനുഷ്യവര്‍ഗത്തോടും ഈ മഹത്തായ ആഹ്വാനം നടത്തിയവരാണ് പ്രവാചകര്‍.പ്രത്യേകിച്ച് ഇബ്രാഹീമീ പാരമ്പര്യത്തിലെ പ്രവാചകര്‍.ഏകദൈവ വിശ്വാസത്തിലേക്കുള്ള ക്ഷണമെന്നാണ് ഈ ആഹ്വാനം അറിയപ്പെടുന്നത്.

ഈ ആഹ്വാനത്തിന് ഇഹലോകസംബന്ധിയായ ഒരു വശംകൂടിയുണ്ട്;പ്രപഞ്ചത്തെയും അതിലുള്ള സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ചതും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതും ഏകനായ ഒരു ദൈവമാണെന്ന് വരുമ്പോള്‍ ദൈവത്തിന്റെ ധര്മപരവും അസ്തിത്വപരവുമായ ഏകത്വം പ്രകടമാകുന്നു,ഈ പ്രപഞ്ച വീക്ഷണത്തിന്റെ ബൌദ്ധീക താല്പര്യം തന്നെയാണ് മനുഷ്യ വര്‍ഗ്ഗത്തിന്റെ ഐക്യം.അതായത് എല്ലാ സൃഷ്ടികളും ഒരേ കുടുംബത്തില്‍ പെട്ടവരാണ് ; മനുഷ്യര്‍ ഏകോദരസഹോദരങ്ങളും.എല്ലാവരുടെയും സൃഷ്ടാവും രക്ഷിതാവും ഒരേ ദൈവം തന്നെ.അതിനാല്‍ എല്ലാ മനുഷ്യരും ദൈവത്തിന്റെ സൃഷ്ടികളാണെന്ന് മാത്രമല്ല.എല്ലാവരും ദൈവത്തിന്റെ മാത്രം അടിമകളായിത്തീരുകയും വേണം.എല്ലാ ശക്തികളും പ്രതീകങ്ങളും മൂല്യങ്ങളും അടയാളങ്ങളും ഏകനായ ദൈവത്തിന്റെ മുമ്പില്‍ നശിപ്പിക്കപ്പെടനം.

ഏകദൈവവിശ്വാസത്തിന്റെ പ്രപഞ്ചവീക്ഷണമനുസരിച്ച്,ഈ ലോകം ഒരു സമ്പൂര്‍ണ്ണ ജീവരൂപമാണ്.ഇതിന്റെ പിന്നില്‍ സര്‍വവ്യാപ്തനായ ഒരു ചൈതന്യം (ആത്മാവ്) പ്രവര്‍ത്തിക്കുന്നുണ്ട്.ഈ ചൈതന്യം ഏകാവുമാണ്.ഏകദൈവാരാധനയിലധിഷ്ടിതമായ ഈ സവിശേഷ വിശ്വാസം- ഡര്ക്യം പറയുന്നത് പോലെ ദിവ്യത്വത്തിലുള്ള വിശ്വാസം,വിശിധ ഖുര്‍ആന്‍ പറയുന്നത് പോലെ അദ്രിശ്യത്തിലുള്ള വിശ്വാസം- നൈസര്‍ഗീകമാണ് : അടിസ്ഥാന പ്രകൃതിയും (ഫിത്‌റ).ഈ വിശ്വാസവും ആരാധനാമനോഭാവവും എന്നും ഭൂമിയില്‍ എല്ലായിടത്തും നിലന്നുപോന്നിട്ടുണ്ട്.നേരത്തെ പറഞ്ഞത് പോലെ ദൈവത്തിന്റെ എകത്വത്തിലുള്ള വിശ്വാസം മാനവികൈക്യത്തിലേക്ക് നയിക്കുന്നു.

Tuesday, 15 June 2010

മതവും ചരിത്രവും

ചരിത്രത്തെ പരാമര്‍ശിക്കുമ്പോള്‍ നാഗരികതയും എഴുത്ത് വിദ്യയും ആരംഭിച്ചത് മുതലുള്ള ചരിത്രമല്ല ഞാന്‍ ഉദേശിക്കുന്നത്;ഇന്ന് ഭൂമിയിലുള്ള മനുഷ്യജാതി സാമൂഹ്യജീവിതം ആരംഭിച്ചത് മുതല്‍ക്കുള്ള ചരിത്രമാണ് എഴുത്ത് വിദ്യ ആരംഭിച്ചത് ആറായിരം വര്‍ഷം മുമ്പാണെങ്കില്‍ ഞാനുദ്ദേശിക്കുന്ന ചരിത്രത്തിനു ഇരുപതിനായിരം വര്‍ഷമോ നാല്‍പതിനായിരം വര്‍ഷമോ പഴക്കമുണ്ട്,ഒന്നാമത്തെ മനുഷ്യ വ്യക്തിയെപറ്റി അവന്റെ ജീവിതരീതി,വിശ്വാസമാതൃക,ഇത:പര്യന്തമുള്ള സാമൂഹീകമാറ്റത്തിന്റെ ദിശ എന്നിവയെപ്പറ്റി-പുരാവസ്തുശാസ്ത്രം,ഭൂതത്വശാസ്ത്രം,ചരിത്രം,പുരാണതിഹ്യങ്ങളുടെ പഠനം എന്നിവ നമുക്ക് സംക്ഷിപ്തമായ അറിവ് നേടിതന്നിട്ടുണ്ട്.ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇവയില്‍ ആദ്യഘട്ടത്തെ പുരാണതിഹ്യങ്ങള്‍ വിശദീകരിക്കുന്നു-ദശകളിലും മതവും മതവും പരസ്പരം പോരടിച്ചതായി കാണാം .ഈ ആശയം ഇന്ന് അനിഷേധ്യമായ ഒരു ചരിത്രയാധാര്ത്യമായി വളര്‍ന്നിരിക്കുന്നു.

എന്തുകൊണ്ടിങ്ങനെ മതവും മതവും തമ്മില്‍ -മതവും മതരാഹിത്യവും തമ്മിലല്ല-സംഘട്ടനങ്ങള്‍ നടന്നത്?.
മതമില്ലാത്ത ഒരു കാലഘട്ടവും ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല.മതരഹിതമായ ഒരു സമൂഹം എവിടെയും ഉണ്ടായിരുന്നില്ല.മതരഹിതനായ ഒരു മനുഷ്യന്‍ ഏതെങ്കിലും വംശത്തില്‍ എന്നെങ്കിലും എവിടെയെങ്കിലും ജീവിച്ചിരുന്നതായി അറിവില്ല,ഈ അടുത്തകാലത്ത്‌.നാഗരികതയും യുക്തിവിചാരവും തത്വശാസ്ത്രവും വളരാനാരംഭിച്ചത്മുതല്‍,ദൈവത്തെയും പുനരുത്ഥാനത്തെയും അംഗീകരിക്കാത്ത വ്യക്തികളെ വല്ലപ്പോഴും നാം കണ്ടു മുട്ടാറുണ്ടെന്നത് ശരിതന്നെ.പക്ഷെ ഇവര്‍ ഒരു വര്‍ഗമോ ഒരു സമൂഹമോ അല്ല.

അലക്സി കാറലിന്റെ അഭിപ്രായത്തില്‍,ഗതകാല ചരിത്രം നിരവധി സമൂഹങ്ങളുടെ ചരിത്രമാണ്.
സാമാന്യമായി,മതപരമായ ഘടനയാണ് എല്ലാ സമൂഹങ്ങള്‍ക്കുമുണ്ടായിരുന്നത്.ഏതൊരു സമൂഹത്തിന്റെയും ആധാരം അഥവാ ഹൃദയം ഒരു ഈശ്വരനോ മതവിശ്വാസമോ,ഒരു പ്രാവാചകനോ ഒരു വേദപുസ്തകാമോ ആയിരുന്നു.നഗരങ്ങളുടെ പ്രക്രിതിരൂപംപോലും അതാതു സമൂഹങ്ങളില്‍ നിലനിന്നിരുന്ന ആത്മീയാവസ്തകളുടെ പ്രതിഫലനങ്ങളായിരുന്നുവന്നു പറയാം.

മധ്യയുഗത്തില്‍ (ഒരുവേള ഈസ പ്രവാചകന് മുമ്പ്തന്നെ)കിഴക്കിലും പടിഞ്ഞാരിലും ഉയര്‍ന്നുവന്ന വന്‍നഗരങ്ങള്‍ ഗോത്ര സ്വഭാവമുള്ള വീടുകളുടെയോ കെട്ടിടങ്ങളുടെയോ കൂട്ടങ്ങളായിരുന്നു;പൊതുവില്‍ പ്രതീകാത്മകവും,വ്യക്തവും നിര്‍ണിതവുമായ രൂപമുള്ള പ്രതീകാത്മകനഗരങ്ങളുടെ അക്ഷം അഥവാ കേന്ദ്രപ്രാധാന്യമുള്ള കെട്ടിടം ഒരു ദേവാലയമായിരിക്കും.(ഈ ജിഹ്നതിനു ഇന്ന് സ്ഥാനം നഷ്ടപ്പെട്ടുവരികയാണ്).

എന്താണിത് കാണിക്കുന്നത് ? മതത്തിനു വിശദീകരിക്കാനാവാത്ത ശില്പശാല -അത് ഒരു നാഗരികതയുടെയോ ഒരു ജനതയുടെയോ ഒരു നഗരത്തിന്റെയോ ആകട്ടെ-എവിടെയും ഉണ്ടായിട്ടില്ല.നഗരത്തെ സംബന്ധിച്ച മിക്ക ഗ്രന്ഥങ്ങളും ഒരു മതാധിഷ്ടിത കഥ കൊണ്ടായിരിക്കും ആരംഭിക്കുക.അതായത് എല്ലാ വന്‍നഗരങ്ങളുടെയും പിന്നില്‍ ഏതെങ്കിലും മതപരമായ കാരണങ്ങളും മതപരവും ആത്മീയവുമായ ഉദ്ദേശ്യങ്ങളുമുണ്ടായിരിക്കുമെ
ന്നു എല്ലാ ഗ്രന്ഥങ്ങളും പറയുന്നു.പ്രവാചകന്മാരുടെയും പുണ്യാത്മാക്കളുടെയും ശവകുടീരങ്ങള്‍ അത്ബുദ്ധ സംഭവങ്ങള്‍ എന്നിവ വന്‍നഗരങ്ങള്‍ ഉയര്‍ന്നു വരുന്നതില്‍ അനല്പമായ പങ്കാണ് വഹിച്ചിട്ടുള്ളത്.

ചുരുക്കത്തില്‍,എല്ലാ പൌരാണിക സമൂഹങ്ങളിലും ജാതികളിലും -അവ വര്‍ഗവിഭക്തമോ വര്‍ഗരഹിതമോ ആകട്ടെ,ഗോത്രാധിഷ്ടിതാമോ ഗോത്രരഹിതമോ ആകട്ടെ,റോമിനെപ്പോലെ ഒരു വലിയ സാമ്രാജ്യമോ ഗ്രീസിനെപ്പോലെ നഗരരാഷ്ട്രങ്ങലോ ആകട്ടെ,പരിഷ്ക്രിതമോ അപരിഷ്ക്രിതമോ ആകട്ടെ വികസിതമോ അവികസിതമോ ആകട്ടെ-നിലനിന്നിരുന്ന ചൈതന്യം മതപരം മാത്രമായിരുന്നു.പുരാതന മനുഷ്യന്‍ ഒരു മതജീവിയായിരുന്നുവന്നു പറയാം,അതായത്,അവിശ്വാസം എന്ന പദത്തിന് ഇന്ന് നാം വിവക്ഷിക്കുന്ന "മതാധിഷ്ടിതമല്ലാത്ത"എന്ന ആശയം നിരീശ്വരവാദം,പുനരുത്ഥാന നിഷേധം എന്നീ അവസ്ഥകളില്‍ നിനല്‍നിന്നിരുന്നില്ല.ഈശ്വരന്‍(അല്ലെങ്കില്‍ അനേകം ഈശ്വരന്മാര്‍).പുനരുത്ഥാനം എന്നിവ എല്ലാവര്ക്കും പൊതുവായിരുന്നു.

നിരീശ്വരവാദം,മതനിരാസം,മതരാഹിത്യം,എന്നിങ്ങനെ ഇന്ന് വ്യവഹരിക്കപ്പെടുന്ന ആശയത്തിന് ഏറെ പഴക്കമില്ല-രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഇതിന്റെ തുടക്കം."കുഫ്ര്‍ (kufr) " എന്നാല്‍ നിരീശ്വരവാദവും,അതിഭൌതീക യാധാര്ത്യങ്ങളുടെയും മരണാനന്തര ജീവിതത്തിന്റെയും നിഷേധവുമാണെന്ന നിര്‍വചനം കിഴക്കിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട ഒരു ഭൌദ്ധിക ഉല്പന്നമാണ്.

"കുഫ്ര്‍ (Kufr)" യഥാര്‍ത്ഥത്തില്‍ സ്വയം മതമാണ്‌:മതനിരാസമല്ല.പ്രവാചകന്‍(മതാധിഷ്ടിത വിപ്ലവം) പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം അവരെ പ്രതിരോധിക്കാനും പീഡിപ്പിക്കാനും രംഗത്തുണ്ടായിരുന്നത് മതം തന്നെയായിരുന്നു, "മതം പരിഷ്കാരത്തിനും പുരോഗതിക്കും എതിരാണെന്നും,മനുഷ്യസ്വാതന്ത്ര്യത്തെ തടഞ്ഞുനിര്തുന്നുവെന്നും ആരോപിക്കുന്ന ചില ബുദ്ധിജീവികള്‍ മതത്തെ സംബന്ധിച്ച് നടത്തുന്ന വിധിപ്രസ്ഥാവത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ഈ ചരിത്ര സന്ദര്‍ഭം ഉപകരിക്കും".

മതത്തെ സംബന്ധിച്ച ഈ വിധിപ്രസ്താവം തീര്‍ത്തും നിരാസ്പദമാണെന്ന് പറഞ്ഞു കൂടാ;അനുഭവങ്ങളുടെയും സംഭവലോകത്തിലെ യാഥാര്ത്യങ്ങളുടെയും അടിസ്ഥാനം ഇതിനുണ്ട്,എന്നാലും മതത്തെ സംബന്ധിച്ച ഈ ആഒപനം ശരിയല്ലെന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്,അതെന്തു കൊണ്ടാണെന്ന് പറയാം;ചരിത്രത്തിലെന്നും രണ്ടു വ്യത്യസ്ത മതങ്ങള്‍ നിലനിന്നിട്ടുണ്ട്;അവ പരസ്പരം പോരടിക്കുകയും ചെയ്തിട്ടുണ്ട്;കഴിഞ്ഞ രണ്ടുമൂന്നു നൂറ്റാണ്ടുകളില്‍,പ്രത്യേകിച്ചും പത്തൊമ്പതാം നൂറ്റാണ്ടില്‍,മതവിരുദ്ധ ശക്തികള്‍ മതത്തെ വിലയിരുത്തിയപ്പോള്‍ വീഴ്ച സംഭവിച്ചിട്ടുണ്ട് - ഭിന്നവിരുദ്ധമായ രണ്ടു മതങ്ങളെ ഗുണപരമായി വേര്‍തിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
മതത്തിന്റെ ഒരു ധാരമാത്രം പരിശോധിക്കുകയും തദടിസ്ഥാനത്തില്‍ സാമാന്യവല്കരണം നടത്തുകയുമാണവര്‍ ചെയ്തത്.മനുഷ്വ്യസ്വാതന്ത്ര്യത്തെ നിഹനിക്കുകയും പരിഷ്കാരപുരോഗതികളെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നതായി ആക്ഷേപിക്കപ്പെട്ട മതധാരയോടുള്ള അവരുടെ സമീപനം സ്വാഭാവികമായും അനുഭവസിദ്ധവുമായിരുന്നു.എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യതിരക്തവും വിരുദ്ധവുമായി മതൊരു (മത)ധാരയുണ്ടെന്നു കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.


Sunday, 13 June 2010

ബഹുദൈവവാദികളും നിയമസാധുത്വത്തിന്റെ മതവും.

"സഹോദരാ ക്ഷമിക്കൂ ഈ ലോകം അതിന്റെ അവകാശികള്‍ക്ക് വിട്ടു കൊടുക്കൂ.ദാരിദ്ര്യം നിങ്ങളുടെ പാപങ്ങള്‍ പോരുക്കുന്നതിനുള്ള മറുവിലയാകട്ടെ.പാരത്രികജീവിതത്തിലെ സ്വര്‍ഗത്തിന് വേണ്ടി ഈ ജീവിതത്തിന്റെ നരകയാതനകള്‍ ക്ഷമിക്കൂ,ഈ ലോകത്ത് മര്‍ദനവും ദാരിദ്ര്യവും ക്ഷമാശീലത്തോടെ സഹിക്കുന്നവര്‍ക്കുള്ള പ്രതിഫലം എന്തെന്ന് നിങ്ങള്‍ അറിഞ്ഞെങ്കില്‍! സഹോദരാ,വയറു നിരാഹാരം ഒഴിചിടൂ,ജ്ഞാനം അതില്‍ കടക്കട്ടെ.പ്രതിവിധിഎന്താണെന്ന് നിങ്ങള്‍ ചോദിക്കുന്നു,നമുക്ക് സംഭവിക്കുന്നതെന്തും നമ്മുടെ പ്രതിവിധിയാണ്,വിധിയുടെ പേന നേരത്തെതന്നെ നമ്മുടെ നെറ്റിയില്‍ ഇപ്രകാരം കുരിചിട്ടിരിക്കുന്നു;സമ്പന്നര്‍ ജന്മനാ സമ്പന്നരും ദരിദ്രര്‍ ജന്മനാ ദരിദ്രരുമാണ്, അതിനാല്‍ ഓരോ പ്രതിഷേധവും ദൈവേച്ചക്കെതിരായ നീക്കമാണ്,ദൈവം നല്‍കിയാലും ഇല്ലെങ്കിലും ദൈവത്തിനു നന്ദി പറയുക.

നിങ്ങളുടെ സര്‍വ പ്രവര്‍ത്തികള്‍ക്കും വിചാരണ നാളില്‍ നിങ്ങള്‍ക്ക് കണക്കു പറയേണ്ടി വരും.അതിനാല്‍ മര്ദനങ്ങള്‍ സഹിക്കുകയും ദാരിദ്ര്യത്തിന് നന്ദി കാണിക്കുകയും ചെയ്യുക.ഒരു വാക്ക് പോലും ഉച്ചരിക്കാതെ മരണാനന്തരജീവിതത്തില്‍ ക്ഷമാശീലര്‍ക്കുള്ള പ്രതിഫലം നേടാന്‍ ശ്രമിക്കുക,ശരീരത്തെ പരിത്യജിച്ചു വസ്ത്രങ്ങളുടെ ആവശ്യം ഇല്ലാതാക്കുക,സൃഷ്ടിയുടെ പ്രതിഷേധം സൃഷ്ടാവിന് എതിരിലുള്ള പ്രതിഷേധമാണെന്നു മറക്കരുത്,സത്യത്തെയും നീതിയും നിര്‍ണയിക്കേണ്ടത് ദൈവമാണ്,മനുഷ്യരല്ല,അത്തും മരണശേഷം,ഈ ജീവിതത്തിലല്ല.തീര്‍പ്പ് കല്‍പ്പിക്കരുത് കാരണം തീര്‍പ്പിന്റെ ന്യായാധിപന്‍ ത്യവമാണ്,ഈ ലോകത്ത് വച്ച് നിങ്ങള്‍ ക്ഷമിച്ചു കൊടുക്കാതിരുന്ന നിങ്ങളുടെ മര്ദകര്‍ക്ക് കരുണാമയനും പരമ കാരുണികനുമായ ദൈവം പുനരുത് ഥാനനാളില്‍ പൊരുതു കൊടുക്കുമ്പോള്‍ നിങ്ങള്‍ നാനിക്കരുത്.ഓരോരുത്തരും സ്വന്തം പ്രവര്‍ത്തികള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്"--- ഇങ്ങനെ എത്രയെത്ര സന്ദര്‍ഭങ്ങള്‍ ! വ്യാജമതത്തിനു ന്യായീകരണം നല്‍കുന്ന പ്രവണതകള്‍ , ബഹുദൈവ മതം ഇന്നും ഈ ദുര്‍ബോധനം തുടരുകയാണ്.

ഇത്തരം നീതിമത്കരണങ്ങളുടെ പശ്ചാത്തലത്തിലാണ് ആബേലിന്റെ സന്തതികളെ (ജനങ്ങളെ) ഏകദൈവ വിശ്വാസതിലെകും നീതിയിലെക്കും ബോധത്തിലേക്കും ക്ഷണിക്കാന്‍ വന്ന പ്രവാചകര്‍ പീഡിപ്പിക്കപ്പെട്ടത്. ചിലര്‍ കൊല്ലപ്പെട്ടത്,എന്നാല്‍ ഒരു തലമുറ നീങ്ങുന്നതോടെ ഈ ജനങ്ങള്‍ തന്നെ പ്രവാചകന്മാരെയോര്‍ത്തു വിലപിക്കുകയും അവരുടെ അനന്തരാവകാശികളായി ചമയുകയും ചെയ്യുന്നു, ഇനി ഏതെങ്കിലും ഒരു പ്രവാചകന്‍ അവര്‍ക്കുമേല്‍ വിജയംവരിച്ചുവെന്നിരിക്കട്ടെ അവര്‍ സര്‍വാത്മനാ കീഴടങ്ങുന്നതും,വസ്ത്രം മാറുന്നതും കാണാം.ക്രമേണ അവര്‍ പ്രവാചകന്റെ പ്രതിനിധികളും,പ്രവാചകന്റെ കൊടി,ഗ്രന്ഥം,മുദ്ര,വാല്‍ എന്നിവയുടെ ഉടമസ്തരുമായിതീരുന്നു,,,!!

"ഏകദൈവ വിശ്വാസത്തിന്റെ നിഷ്കളങ്ക ഹസ്തങ്ങളുപയോഗിച്ചു മൂസാപ്രവാചകന്‍ ഫറോവയെ നൈല്‍നദിയില്‍ മുക്കിക്കൊല്ലുന്നു;ഖാറൂനെ കുഴിച്ചു മൂടുകയും ദൌത്യത്തിന്റെ ദണ്‍ഡുപയോഗിച്ച് മാരണത്തിന്റെ മതത്തെ തുടച്ചു നീക്കുകയും ചെയ്യുന്നു.എന്നാല്‍,നൈലില്‍ മുങ്ങിച്ചത്ത ഫറോവ ജോര്ടാന്‍ നദിയിലൂടെ ശംഊനായി പ്രത്യക്ഷപ്പെടുകയും ചാട്ടവാറിനു പകരം മൂസയുടെ വടിയെടുക്കുകയും ചെയ്യുന്നു.ഫറോവയുടെ മന്ത്രവാദികള്‍ ഹാറൂന്റെ പിന്മുറക്കാരും മൂസയുടെ സുഹൃത്തുക്കളുമായി മാറുന്നു.മന്ത്ര ദണ്‍ഡിനു പകരം അപ്പോളവരുടെ കയ്യില്‍ പഞ്ചപുസ്തകങ്ങളാണുണ്ടായിരുന്നത്.ബല്‍ആം പുതിയ അവധൂതനായി മാറുന്നു.ഖാറൂന്‍ ഏക ദൈവവിശ്വാസികളുടെ ഖജാന സൂക്ഷിപ്പുകാരനായും.മൂവരും ചേര്‍ന്ന് 'വാഗ് ദത്ത ഭൂമി"യുടെ പേരില്‍ ഫലസ്തീനെ വിഴുങ്ങുന്നു".

ഇത് തന്നെയാണ് സമകാലീന ചരിത്രത്തിലും സംഭവിക്കുന്നത്‌."ഫ്രഞ്ച് വിപ്ലവം നാടുവാഴിത്തത്തിന്റെ വേരറുക്കുന്നു.ഭൂവുടംയായ ഖാറൂന്‍ നാട്ടിന്‍പുറത്ത് കല്ലെറിയപ്പെടുന്നു.അയാള്‍ ഉടനെ പട്ടണത്തില്‍ പ്രവേശിച്ചു പണവ്യാപാരിയായി മാറുന്നു,വിപ്ലവത്തിന്റെ ശിരച്ചേദനയന്ത്രം ഫറോവയെ ശിരച്ചേദം ചെയ്യുന്നു,അയാള്‍ വെഴ്സാ കൊട്ടാരത്തില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെടുന്നു.പക്ഷെ ജനാധിപത്യത്തിന്റെ ബാലറ്റ് പെട്ടിയില്‍ വീണ്ടും അവന്റെ തല പ്രത്യക്ഷപ്പെടുന്നു".


ബഹുദൈവവാദത്തിന്റെ അപകടങ്ങള്‍ ഇവിടെയാണ്‌."നിങ്ങളുടെ ശത്രു ഇപ്പോഴും ഏതെങ്കിലും ആയുധധാരികാളോ സൈന്യങ്ങലോ ആവണമെന്നില്ല.അത് ഇപ്പോഴും പ്രത്യക്ഷമായിരക്കണം എന്നും ഇല്ല,ചിലപ്പോള്‍ അത് ഒരു വ്യവസ്ഥയായിരിക്കും;ഒരു വികരാമോ ഒരു ചിന്തയോ ആയിരിക്കും;ഒരു ഉടമസ്ഥതയായിരിക്കും;ഒരു ജീവിതരീതി അഥവാ ഒരു പ്രവര്‍ത്തനരീതിയായിരിക്കും;ഒരു ചിന്താരീതിയായിരിക്കും;ഒരു പ്രവര്ത്തനോപകരണമായിരിക്കും;ഒരു ഉത്പാദനക്ഷമതയായിരിക്കും;സാംസ്കാരികമായ ഉപനിവേശമനോഭാവമായിരിക്കും;ഒരുതരംഉപഭോഗമായിരിക്കും;

മതപരമായ വഞ്ചനയായിരിക്കും;വര്‍ഗപരമായ ചൂഷണമായിരിക്കും;
ബഹുജനമാധ്യമങ്ങളായിരിക്കും
മറ്റു ചിലപ്പോള്‍ ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വമായിരിക്കും.അന്യരാജ്യ വിദ്വേഷവും ദേശീയവാദവും വംശീയ വാദവുമായിരിക്കും.ഇനിയും ചിലപ്പോള്‍ അത് സുഗഭോഗാസക്തിയായിരിക്കും;ആത്മനിഷ്ട ആശയവാദമോ വസ്തു നിഷ്ഠ ഭൌതിക വാദമോ ആയിരക്കും....."

Friday, 4 June 2010

മതം മതത്തിനു എതിരെ

ഇന്ന് വരെയുള്ള ചരിത്രത്തില്‍ മതം പോരുതിയിട്ടുള്ളത് നാം വിശ്വസിച്ചു വരുന്നത് പോലെ മത രാഹിത്യത്തോടായിരുന്നില്ല, മതത്തോടു തന്നെയായിരുന്നു.

അതായത്,ഏകദൈവ വിശ്വാസം ഒരു ഭാഗത്തും നിഷേധവും ബഹുദൈവ വാദവും മറുഭാഗത്തും നിലയുറപ്പിക്കുകയും പരസ്പരം പോരാടുകയും ചെയ്തിട്ടുണ്ട്.ചരിത്രത്തില്‍ ദൈവം ഏകനാണെന്ന വിശ്വാസമാണ് ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം. ഇബ്രാഹീം പ്രവാചകനിലൂടെ പ്രോദ്ഘാടനം ചെയ്യപ്പെട്ട ഋജു മതമാണ്‌ ഏകദൈവ വിശ്വാസം. ഏകദൈവത്തെ നിഷേധിക്കുകയോ ദൈവം തന്നെ ഇല്ലെന്നു വിശ്വസിക്കുകയോ ചെയ്യുന്നതാണ് നിഷേധത്തിന്റെ മതം.അനേകം ദൈവങ്ങള്‍ ഉണ്ടെന്ന വാദമാണ് ബഹുദൈവവാദം-ഇതിന്റെ ഒരു ശാഖ മാത്രമാണ് വിഗ്രഹാരാധന.

മതങ്ങള്ക്കിടയിലെ ഈ അടിസ്ഥാന വ്യത്യാസത്തെ സംബന്ധിച്ച അജ്ഞാനം മതത്തെ ശെരിയായി വിലയിരുതുന്നതിന്റെ മുമ്പില്‍ കടന്നു വരുന്ന പ്രധാന തടസ്സമാണ്. യൂറോപ്യന്‍ ചിന്തകര്‍ ,പ്രത്യേകിച്ചും കാറല്‍മാര്‍ക്സ് കാണാതെ പോയ ഒരു യാഥാര്‍ത്യമാണ് ഇത്.മത വിമര്‍ശകരായി മാറിയ ക്രൈസ്തവരെ പോലെ മാര്‍ക്സും പ്രശ്നത്തിന്റെ ഉപരിതലം മാത്രമേ സ്പര്ശിച്ചിട്ടുള്ളൂ. തെറ്റ് ശരികള്‍ പരിഗണിക്കാതെ യാഥാസ്തിതി നിലനിര്‍ത്താന്‍ തുനിയുന്ന 'പുരോഹിത ധര്‍മ'ത്തിലൂന്നി നില്‍ക്കുന്ന മതത്തെ മാത്രമേ അവര്‍ നിരീക്ഷിച്ചിട്ടുള്ളൂ.

എന്നാല്‍,മതത്തിനു ചരിത്രത്തില്‍ നിര്‍വഹിക്കാനുണ്ടായിരുന്ന ധര്‍മ്മം മഹത്തരമായിരുന്നു,ദൈവ നിയുക്തമായ പ്രവാച്ചകരിലൂടെ പ്രകടമായ ഈ ധര്‍മം വിവിധ ജനതതികളെ സ്വന്തം ഉത്തരവാദിത്വത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയായിരുന്നു,ആധിപത്യം പുലര്‍ത്തുന്ന സമൂഹത്തിലെ അംഗീകൃത മൂല്യങ്ങലോടും നയങ്ങളോടുമുള്ള പ്രതിഷേധത്തിനെ മാധ്യമം എന്നാ നിലയിലാണ് മതത്തിന്റെ "പ്രവാചക ധര്‍മ്മം" ചരിത്രത്തില്‍ പങ്കു വഹിച്ചിട്ടുള്ളത്.

മതത്തെ ദുരുപയോഗപ്പെടുത്തുന്ന പൌരോഹിത്യത്തോടുള്ള പ്രതികരണമെന്ന നിലയില്‍ യൂറോപ്പില്‍ ഉടലെടുത്ത നവോഥാന പ്രസ്ഥാനത്തിലും മത നവീകരണ പ്രസ്ഥാനത്തിലും പ്രബുദ്ധതയുടെ യുഗത്തിലും എല്ലാം മതത്തിന്റെ പ്രവാചക ധര്‍മ്മം അവഗണിക്കപ്പെടുകയായിരുന്നു,അധികാരവും സമ്പത്തും കയ്യടിക്കി വെക്കുക വഴി മതം മനുഷ്യ മനസ്സുകളെ നിയന്ത്രിക്കാനും ദൈവത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാനും ശ്രമിക്കുകയാണെന്ന ധാരണയുടെ പശ്ചാത്തലത്തില്‍ ആണ് ഇത് സംഭവിച്ചത്.
മതത്തിന്റെ പ്രവാചക ധര്‍മ്മം ഒരു ദ്വിമുഖ പോരാട്ടമാണ്. ആന്തരീക തലത്തില്‍ സ്വന്തത്തെയും അതിന്റെ മനോവിഗ്രഹങ്ങളെയും, ബാഹ്യലോകത്തില്‍ സാമൂഹിക രാഷ്ട്രീയ വിഗ്രഹങ്ങളെയും അത് നേരിടുന്നു.

മനോവിഗ്രങ്ങള്‍

സ്വന്തം മനസ്സുകളിലാണ് ഓരോരുത്തരും തുടങ്ങേണ്ടത് .ബാഹ്യലോകത്തിലെ സാമൂഹിക - രാഷ്ട്രീയ വിഗ്രഹങ്ങളെക്കുറിച്ചറിയാനുള്ള കഴിവുണ്ടാകണമെങ്കില്‍ സ്വന്തം മനോവിഗ്രഹങ്ങളെ സംബന്ധിച്ച് ബോധമുണ്ടാവണം.എതിര്‍ദിശയിലുള്ള ഇതു നീക്കവും വിശ്വാസ്യതയും പ്രാമാണികതയും നഷ്ടപ്പെടുത്താനേ ഉപകരിക്കൂ. മതത്തിന്റെ പുരോഹിത ധര്‍മ്മത്തിലേക്ക് വഴുതിവീഴുകയായിരിക്കും ഇതിന്റെ അനന്തര ഫലം.

എന്താണ് മനോവിഗ്രഹങ്ങള്‍ ? നിങ്ങളുടെ പദവി ?നിങ്ങളുടെ പ്രശസ്തി? നിങ്ങളുടെ ഉദ്യോഗം ?നിങ്ങളുടെ സമ്പത്ത്? നിങ്ങളുടെ വീട്? നിങ്ങളുടെ തോട്ടം? നിങ്ങളുടെ വാഹനം? നിങ്ങളുടെ പ്രേമഭാജനം? നിങ്ങളുടെ കുടുംബം? നിങ്ങളുടെ അറിവ്? നിങ്ങളുടെ സ്ഥാനപ്പേര്? നിങ്ങളുടെ കല? നിങ്ങളുടെ ആത്മീയത? നിങ്ങളുടെ വസ്ത്രം? നിങ്ങളുടെ ചിഹ്നം? നിങ്ങളുടെ ജീവന്‍? നിങ്ങളുടെ യുവത്വം? നിങ്ങളുടെ സൌന്ദര്യം?.നിങ്ങള്ക്ക് തന്നെയാണ് നിങ്ങളുടെ മനോവിഗ്രഹങ്ങളെ തിരിച്ചറിയാനാവുക.അടയാളങ്ങള്‍ മാത്രം പറയാം .വിശ്വാസത്തിന്റെ പാതയില്‍ നിങ്ങളെ ദുര്‍ബലരാക്കുന്നതെന്തും, നിങ്ങള്‍ നടത്തുന്ന മുന്നേറ്റം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുത്തുന്നതെന്തും നിങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി സംശയം ജനിപ്പിക്കുന്നതെന്തും നിങ്ങളെ ബന്ധിക്കുന്നതോ പിറകോട്ടു വലിക്കുന്നതോ ആയ എന്തും,സത്യം ഗ്രഹിക്കാനും അംഗീകരിക്കാനും അനുവദിക്കാത്തവിധം നിങ്ങളെ ആകര്‍ഷിക്കുന്നതെന്തും, നിങ്ങളെ ന്യായവത്കരണത്തിലേക്കും രാജിയാവാന്‍ പ്രേരിപ്പിക്കുന്ന വ്യാഖ്യാനക്കസര്‍ത്തുകളിലേക്കും നയിക്കുന്നതെന്തും,നിങ്ങളെ അന്ധരും ബധിരരുമാക്കിതീര്‍ക്കുന്ന പ്രേമവും.

സാമൂഹിക രാഷ്ട്രീയ വിഗ്രഹങ്ങള്‍

സാമൂഹിക രാഷ്ട്രീയ തലത്തില്‍ പ്രശ്നം സങ്കീര്‍ണ്ണമായിത്തീരുന്നു,അധികാരം,ആഭിജാത്യം,പൌരോഹിത്യം എന്നിവയുടെ ശക്തികള്‍ പ്രവാചക ധര്മത്തെ നേര്‍ക്കുനേരെ എതിര്‍ക്കുമ്പോള്‍ അവരെ തിരിച്ചറിയാന്‍ പ്രയാസമില്ല.-നിഷേധത്തിന്റെയും ബഹുദൈവ വാദത്തിന്റെയും ശക്തികളാണല്ലോ രംഗത്തുള്ളത്. അതായത് പോരാട്ടം ഇവിടെ പ്രത്യക്ഷവും ഋജുവുമാണ്;ഏകദൈവ വിശ്വാസവും നിഷേധവും തമ്മില്‍;ഏകദൈവ വിശ്വാസവും ബഹുദൈവവാദവും തമ്മില്‍;ഏകദൈവ വിശ്വാസവും സ്വെച്ചാപതിയായ ഭരണാധികാരിയും തമ്മില്‍.ശെരിയായ ഭാഷയിലല്ലെങ്കിലും ഇത്തരം പോരാട്ടങ്ങളെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.മറ്റൊരുവിധം പറഞ്ഞാല്‍ പോരാട്ടങ്ങളില്‍ പങ്കുവഹിച്ചിട്ടുള്ള തത്ത്വങ്ങളിലും മാനുഷീക മൂല്യങ്ങളിലും ഊന്നേണ്ടതിനു പകരം അധികാരത്തിലും വിജയത്തിലുമാണ് ചരിത്ര രേഖകള്‍ ഊന്നുന്നത്.

എന്നാല്‍ നിഷേധത്തിന്റെയോ ബഹുദൈവവാദത്തിന്റെയോ ശക്തികള്‍ ഏകദൈവവിശ്വാസികളുടെ വേഷമണിഞ്ഞും വിശ്വാസമഭിനയിച്ചും രംഗപ്രവേശം ചെയ്യുമ്പോള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്,ഏകദൈവ വിശ്വാസവും കപടവിശ്വാസവും തമ്മിലാണ് ഇവിടെ സംഘട്ടനം.

ബാഹ്യമായി ഏകദൈവ വിശ്വാസം പ്രകടിപ്പിക്കുകയും അത്തിനെ പിന്തുണക്കുകയും ചെയ്തുകൊണ്ടാണ് കപടവിശ്വാസികള്‍ എക്കാലവും അതിന്റെ പ്രയാണത്തെ തടഞ്ഞുനിര്‍ത്തിയിട്ടുള്ളത്.

ബഹുദൈവവാദവും സമൂഹവും.

ജനങ്ങളുടെ സ്ഥിരം ശത്രു-മനുഷ്യജാതിയോ മനുഷ്യസമൂഹമോ അല്ല- ഒരു പ്രത്യേക വര്‍ഗമാണ്, ജനങ്ങളെ അടക്കി വാഴുന്ന ജനങ്ങളുടെയും ശക്തികളുടെയും -ജനങളുടെ ഭാഗധേയം നിര്‍ണയിക്കുന്നവര്‍,ദിവ്യത്വം അവകാശപ്പെടുന്നവര്‍-വര്‍ഗപരമായ ആന്തര ഘടന പരിശോധിക്കപ്പെടണം.

"ജനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഒരു വിഗ്രഹം നിര്‍മ്മിക്കപ്പെടുന്നതും ഒരു സ്വെചാധിപതി ആരാധിക്കപ്പെടുന്നതും;സ്വെചാധിപതി ദൈവത്തിന്റെ പദവിയും ഗുണങ്ങളും അവകാശപ്പെടുന്നതും ഇപ്രകാരം തന്നെ,ദൈവത്തിനു മനുഷ്യരോടുള്ള ബന്ധത്തിന്റെ (പ്രകൃതിയോടുള്ള ബന്ധതിന്റെയല്ല) പശ്ചാത്തലത്തില്‍ തന്നെയാണ് സ്വെചാധിപതികള്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈവെക്കുന്നതും അവരെ അടിമത്തത്തിലേക്ക് വലിചിഴക്കുന്നതും.ഇത്തരം സന്ദര്‍ഭങ്ങളില്‍ യാഥാര്‍ഥങ്ങളുടെ ഭൂമികയിലിരുന്നു വസ്തുതകള്‍ നിരീക്ഷിക്കാതെ പാഠപുസ്തകങ്ങളില്‍ വസ്തുതകള്‍ അന്വേഷിക്കുന്ന പണ്ഡിതന്‍മാര്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല.

വിദ്യാലയങ്ങളിലും ദേവാലയങ്ങളിലുംവച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ട ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ രണ്ടു ആശയങ്ങള്‍ മാത്രമല്ല ഏകദൈവ വിശ്വാസവും ബഹുദൈവവാദവും. അവ സജീവ യാഥാര്‍ത്യങ്ങലാണ് - മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയില്‍ പോരാട്ടങ്ങളുടെ ഹൃദയത്തില്‍ ,വൈരുധ്യങ്ങളില്‍ ,ചരിത്രത്തിന്റെ പ്രയാണത്തില്‍, ജനങ്ങളുടെ വര്‍ഗസമരത്തില്‍, ജനങ്ങളുടെ ശത്രുക്കളില്‍ എല്ലാം സജീവമായി നിലനില്‍ക്കുന്ന യാഥാര്‍ത്യങ്ങള്‍. ഏകാന്തതയില്‍ ഇരുന്നു സങ്കല്‍പ്പിക്കുന്ന ചിന്തകര്‍ വീക്ഷിക്കുന്നത് പോലെയല്ല, ബഹുദൈവ വാദം ചരിത്രത്തെ അടക്കി വാഴുന്ന ഒരു മതമാണ്‌ . അതെ ജനങ്ങളുടെ കറുപ്പാണ് ബഹുദൈവ വാദം.

"ഏകദൈവ വിശ്വാസമാകട്ടെ ചരിത്രത്തിലെ പീഡിതമതമാണ്‌; ജനങ്ങളുടെ രക്തവും, ജനങ്ങളുടെ ഏറ്റവും പ്രാഥമീകമായ പ്രകൃതിയും.ജനങ്ങളുടെ ആയുധവും.മനുഷ്യന്റെ ഏറ്റവും വലിയ ദുരന്തവും സ്വാതന്ത്ര്യത്തിന്റെ പേരില്‍ മനുഷ്യരെ അടിമകലാക്കുന്ന പ്രവണതയാണ്. അതായത് ജനങ്ങളുടെ ജീവനും അഭിമാനവും ജനങ്ങളുടെ നാശത്തിന്റെയും അധസ്ഥിതിയുടെയും മൂലധനമായിതീരുന്നു!. ഇത് എങ്ങിനെ സംഭവിക്കുന്നു ? മതത്തിലൂടെ മതത്തിനു സംഭവിക്കുന്ന രൂപഭേതത്തിലൂടെയാണിത് സംഭാവുക്കുന്നത്! ചരിത്രത്തിലെ ഏറ്റവും കടുത്ത കാപട്യം. ചെകുത്താന്‍ ദൈവത്തിന്റെ വിശുദ്ധ രൂപത്തില്‍"